HOME
DETAILS
MAL
രമേശ് ചെന്നിത്തലയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചു; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെതിരെ കേസ്
backup
May 17 2020 | 05:05 AM
കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫേയ്സ്ബുക്കിലൂടെ അപമാനിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെതിരെ കേസെടുത്ത് പൊലിസ്. പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയില്‍ സ്വദേശിയായ മനോജ് ആനോറമ്മല്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.
ഇന്ത്യന്‍ ശിക്ഷാനിയമം 153, കേരള പൊലിസ് ആക്ട് 120 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാക്കുന്നതിന് വേണ്ടി മനപൂര്‍വ്വം ശ്രമിച്ചതിനുമാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."