HOME
DETAILS
MAL
മുസ്ലിംകള് നിസ്കരിക്കുന്ന പഴയ വിഡിയോ ട്വീറ്റ് ചെയ്ത് ബി.ജെ.പി എം.പി
backup
May 17 2020 | 05:05 AM
ന്യൂഡല്‍ഹി: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ബി.ജെ.പി എം.പിക്ക് താക്കീത് നല്കി ഡല്‍ഹി പൊലിസ്.
എന്തെങ്കിലും ട്വീറ്റ് ചെയ്യുന്നതിന് മുന്‍പ് അത് ശരിയാണെന്ന് ഉറപ്പുവരുത്തുകയെങ്കിലും ചെയ്യണമെന്ന് പശ്ചിമ ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എം.പി പര്‍വേഷ് സാഹിബ് സിങ് വര്‍മയോട് ഡല്‍ഹി പൊലിസ് ആവശ്യപ്പെട്ടു.
ഏതെങ്കിലും മതം ഇത്തരത്തില്‍ പ്രാര്‍ഥന നടത്തുന്നത് കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് അനുവദിക്കുമോ എന്നു ചോദിച്ചുകൊണ്ടായിരുന്നു മുസ്ലിംകള് നിസ്കരിക്കുന്നതിന്റെ പഴയ വിഡിയോ പര്‍വേഷ് ട്വീറ്റ് ചെയ്തത്. ലോക്ക്ഡൗണും സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശവും ഇവര്‍ പൂര്‍ണമായും നിരാകരിക്കുകയാണെന്നും ബി.ജെ.പി എം.പി കുറ്റപ്പെടുത്തിയിരുന്നു.
മൗലവിമാരുടെ ശമ്പളം അരവിന്ദ് കെജ്രിവാള് കൂട്ടി. അവരുടെ ശമ്പളം വെട്ടിക്കുറച്ചാല്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കുറയും. ഡല്‍ഹിയെ നശിപ്പിക്കാമെന്ന് നിങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നോ എന്നും പര്‍വേഷ് സിങ് ട്വീറ്റില്‍ ചോദിച്ചു.
എന്നാല്‍ പര്‍വേഷ് സിങിന്റെ ട്വീറ്റിന് മറുപടിയായി ഈ വാര്‍ത്തയും വിഡിയോയും തികച്ചും തെറ്റാണെന്ന് ഡല്‍ഹി ഡി.സി.പി പ്രതികരിച്ചു. 'ഇത് തികച്ചും തെറ്റായ വാര്‍ത്തയാണ്. പഴയ ഒരു വിഡിയോ ആണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. എന്തെങ്കിലും ട്വീറ്റ് ചെയ്യുന്നതിന് മുന്‍പ് അത് ശരിയാണെന്ന് ഉറപ്പുവരുത്തുകയെങ്കിലും ചെയ്യണം- ഡല്‍ഹി ഡി.സി പി ട്വിറ്ററിലൂടെ പറഞ്ഞു.
ലോക്ക്ഡൗണ്‍ നിലവില്‍ വരുന്നതിനു മുന്‍പ് മാര്‍ച്ച് 20ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോ ആണിതെന്ന് വസ്തുതാ പരിശോധന വെബ്സൈറ്റായ അള്‍ട്ട് ന്യൂസ് പറഞ്ഞു. പശ്ചിമ ഡല്‍ഹിയിലെ പട്പര്ഗന്ജിലെ റോഡില്‍ മുസ്ലിംകള് റോഡില്‍ നിസ്കാരം നിര്‍വഹിക്കുന്നതാണ് 1.27 മിനുട്ട് ദൈര്‍ഘ്യമുള്ള വിഡിയോയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."