തിക്കോടിയിലെ റെയില്‍വേ അടിപ്പാത ഗതാഗത യോഗ്യമാക്കണം
പയ്യോളി: തിക്കോടി പഞ്ചായത്ത് ബസാറിന് പടിഞ്ഞാറ് ഭാഗത്തുള്ള റെയില്‍വേ ഗെയിറ്റിന്റെ തൊട്ട് വടക്ക് ഭാഗത്തെ അടിപ്പാത ചെറിയ വാഹനങ്ങള്‍ക്ക് കടന്ന് പോകാനുള്ള സൗകര്യമേര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.
റെയിലിന് കിഴക്ക് ഭാഗത്തുള്ള വെള്ളം കടലിലേക്ക് ആവി വഴി ഒഴിഞ്ഞ് വേണ്ടി സ്ഥാപിച്ചതാണ് അടിപ്പാത. പയ്യോളിയില്‍ നിന്നും പെരുമാള്‍പുരം ഭാഗത്തു നിന്നും ഒഴുകിയെത്തുന്ന വെള്ളം ഇത് വഴിയാണ് കടലിലേക്ക് കടന്ന് പോകുന്നത്. രണ്ട് അടിപ്പാതകളായിട്ടാണ് ഇവിടെയുള്ളത്.
ഇതില്‍ തെക്ക് ഭാഗത്തെ അടിപ്പാതയിലൂടെ ചെറിയ വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വടക്ക് ഭാഗത്തുള്ള അടിപ്പാതയിലൂടെ മാത്രം വെളളം ഒഴുകാനുള്ള സംവിധാധം ഏര്‍പ്പെടുത്തകയും റെയിലിന്റ ഇരുവശത്തും റോഡ് സൗകര്യം ഉണ്ടാക്കുകയും വേണം.
നിലവിലുള്ള അടിപ്പാതയുടെയും റെയില്‍വേ ഗെയിറ്റിന്റെയും ഇടയില്‍ സൗകര്യപ്രദമായ വിധത്തില്‍ അടിപ്പാത നിര്‍മിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായാണ് അറിവ്. റെയില്‍വേയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും അടിപ്പാതക്കുള്ള സ്ഥലം നിര്‍ണയിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇവിടെ റെയില്‍ വളരെ ഉയരത്തിലായത് കൊണ്ട് വലിയ സാമ്പത്തിക ചിലവില്ലാതെ അടിപ്പാത നിര്‍മിക്കാന്‍ കഴിയും. റെയിലിന്റെ പടിഞ്ഞാറ് ഭാഗത്ത് ചെറിയ റോഡ് സൗകര്യം നിലവിലുണ്ട്. കിഴക്ക് ഭാഗത്തും റെയില്‍വേയുടെ സ്ഥലം ആയതിനാല്‍ റോഡ് നിര്‍മിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. അടിപ്പാത വരുന്നതോടെ ഇവിടുത്തെ റെയില്‍വേ ഗെയിറ്റ് ഒഴിവാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."