നാറിയിട്ടുവയ്യ; ഇന്‍ഫൊപാര്‍ക്ക് റോഡില്‍ മാലിന്യം കുമിഞ്ഞു കൂടുന്നു
കാക്കനാട്: ഇരുട്ടിന്റെ മറവില്‍ തൃക്കാക്കര നഗരസഭയുടെ പലഭാഗങ്ങളിലും മാലിന്യം തള്ളുന്നത് വീണ്ടും വ്യാപകമാകുന്നു. പലയിടങ്ങളിലും രാത്രി സമയങ്ങളിലാണ് മാലിന്യം തള്ളുന്നത്.
ചിറ്റേത്തുകര ഇന്‍ഫൊ പാര്‍ക്ക് റോഡ്,എന്‍.ജി.ഒ കോര്‍ട്ടേഴ്‌സ് ജംഗ്ഷനു സമീപം, കുന്നുംപുറം റോഡ്, സിവില്‍ സ്റ്റേഷനു സമീപം, അത്താണി മുണ്ടംപാലം റോഡ്,എന്നിവക്ക് പുറമെ ഇടറോഡുകളിലുമാണ് പ്രധാനമായും മാലിന്യം നിക്ഷേപിക്കുന്നത്.ചിറ്റേത്തുകര ഇന്‍ഫൊ പാര്‍ക്ക് റോഡില്‍ അശ്വിന്‍ ഹോട്ടലിനു എതിര്‍വശം പൊതുനിരത്തിലെ മാലിന്യ നിക്ഷേപം പ്രദേശവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
രാവിലെയും, വൈകിട്ടും വ്യായാമത്തിന്റെ ഭാഗമായി നടക്കുവാനും മറ്റും തെരഞ്ഞെടുക്കുന്ന ഈ നിരത്തില്‍ മാലിന്യം തള്ളുന്നത് പതിവായിട്ടും ഇതിനെതിരെ നഗരസഭ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
രാത്രി പൊലിസിന് കാര്യക്ഷമമായ പട്രോളിങ് സംവിധാനം ഇല്ലാത്തതും മാലിന്യം തള്ളുന്നവര്‍ക്ക് സഹായകമായിട്ടുണ്ട്.
പഌസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി വാഹനങ്ങളില്‍ കൊണ്ടുവരുന്ന മാലിന്യം തെരുവുനായ്ക്കളും പക്ഷികളും കടിച്ചെടുത്ത് സമീപത്തുള്ള പറമ്പുകളിലും കിണറുകളിലും കൊണ്ടിടുന്നത് മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു. രൂക്ഷമായ ദുര്‍ഗന്തം വമിക്കുന്നതിനാല്‍ യാത്ര ചെയ്യുന്ന ആളുകള്‍ ഈ ഭാഗത്ത് എത്തുമ്പോള്‍ മൂക്ക് പൊത്തി ഓടേണ്ട അവസ്ഥയാണ്. ഈ പ്രദേശങ്ങളില്‍ പതിവായി മാലിന്യം നിക്ഷേപിക്കുന്നത് മൂലം തെരുവുനായ്ക്കളുടെയും കൊതുകുകളുടെയും ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്.രാത്രി എട്ടുമണിക്ക് ശേഷം ആള്‍ സഞ്ചാരം കുറവാണ്. ഇത് മുതലാക്കിയാണ് മാലിന്യ നിക്ഷേപത്തിന് ആളുകള്‍ എത്തുന്നത്.
അഴുകി ദുര്‍ഗന്ധം പരക്കുകയും പകര്‍ച്ചവ്യാധികള്‍ പടരുമെന്ന ആശങ്കയിലുമാണ് നാട്ടുകാര്‍.മാലിന്യനിക്ഷേപത്തിനെതിരെ നഗരസഭ ശക്തമായ നടപടി സ്വീകരിക്കുകയും ഇത്തരം സ്ഥലങ്ങളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കുകയും ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."