മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ച്
മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. അവധി ദിവസങ്ങളില്‍ പ്രസവത്തിനായി എത്തുന്ന രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞ് വിടുന്ന നടപടിയാണ് കുറച്ച് നാളുകളായി ആശുപത്രിയില്‍ നില നില്‍ക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആരോപിച്ചു, ഡൂട്ടിയിലുള്ള ഡോക്ടര്‍മാരുടെ സേവനം പൂര്‍ണ്ണമായി ജനങ്ങള്‍ക്ക് ലഭ്യമാക്കുക, ആവശ്യത്തിന് ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിക്കുക, ലീവ് എടുത്ത് സ്വീകാര്യ പ്രാക്ടീസ് നടത്തുന്നത് അവസാനിപ്പികുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് യൂത്ത് കേണ്‍ഗ്രസ്സ് മാര്‍ച്ച് നടത്തിയത്. നെഹ്റു പാര്‍ക്കില്‍ നിന്നും ആരംഭിച്ച പ്രതിഷേധമാര്‍ച്ച് ടൗണ്‍ ചുറ്റി ഹോസ്പിറ്റല്‍ സമീപം എത്തിയപ്പോള്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കലിന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണ സമരം മുന്‍എം.പി. കെ പി ധനപാലന് ഉദ്ഘാടനം ചെയ്തു. എ മുഹമ്മദ് ബഷീര്‍, ജോയി മാളിയേക്കല്‍, കെ എം പരീത്, കെഎം സലീം, പി പി എല്‍ദോസ്, ഉല്ലാസ് തോമസ്, മുഹമ്മദ് റഫീക്ക്, രതീഷ് ചെങ്ങാലിമറ്റം, റിയാസ് താമരപ്പിള്ളി, മുഹമ്മദ് ചെറുകപ്പിള്ളി, കെ എ ആബിദ് അലി, അരുണ്‍ ജോണ്‍, റംഷാദ് റഫീക്ക്, സിജോ ജോണ്‍, ബേസില്‍ ചാക്കോ, ഷെറൂണ് മുഹമ്മദ്, സിബി സെബാസ്റ്റ്യന്‍, ജിന്റെ ടോമി, അല്ബില് മാത്യു, ഡിനു ഡൊമനിക്, സൈജു ഗോപിനാഥ്, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."