HOME
DETAILS
MAL
ജിഷ്ണു കേസ്:സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്
backup
April 12 2017 | 06:04 AM
തിരുവനന്തപുരം: ജിഷ്ണു കേസിലെ ഹൈക്കോടതി നടപടികള്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. പ്രതികള്‍ക്ക് ജാമ്യം നല്കിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുക. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാലുടന്‍ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കും.
പൊലിസിന്റെ വാദങ്ങള്‍ തളളി ഇന്നലെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ച വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെ ജാമ്യം സ്ഥിരപ്പെടുത്തിയിരുന്നു. കൂടാതെ ഒളിവിലുളള നാലും അഞ്ചും പ്രതികളായ പ്രവീണ്‍, ദിപിന് എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.ഇതോടെ കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."