HOME
DETAILS
MAL
ഡല്‍ഹിയില്‍നിന്ന് വിദ്യാര്‍ഥികളെ എത്തിക്കാനുള്ള ട്രെയിനിന് കേരളം എന്‍.ഒ.സി നല്കി
backup
May 17 2020 | 05:05 AM
തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്ന് മലയാളികളെ നാട്ടിലേക്ക് കൊണ്ടുവരുന്ന ട്രയിനിന് കേരളം എന്‍.ഒ.സി നല്കി. ടിക്കറ്റ് നിരക്ക് യാത്രക്കാര്‍ വഹിക്കണം. ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ കുടുങ്ങി ക്കിടക്കുന്ന മലയാളികളെ റെയില്‍വേ സ്റ്റേഷനിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലേക്ക് ട്രയിന്‍ സര്‍വിസ് നടത്തുന്നതിനായി അനുമതി ചോദിച്ചുകൊണ്ട് ഡല്‍ഹി സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇതിന് അനുമതി നല്‍കിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ തിരിച്ച് കത്ത് എഴുതിയിരിക്കുന്നത്.
ട്രെയിനിലെ യാത്രക്കാരെ സംബന്ധിച്ചും തീയതി സംബന്ധിച്ചും അറിയിക്കാം എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ ഉടന്‍ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ കേരളാ ഹൗസ്, പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ആളുകളോടും വിദ്യാര്‍ഥികളോടും വിശദാംശങ്ങള്‍ മൊബൈല്‍ സന്ദേശംവഴി അയക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ രാവിലെ എട്ട് മണി വരെയായിരുന്നു ഇതിനുള്ള സൗകര്യം.
ഇത്തരത്തില്‍ തയാറാക്കുന്ന പട്ടികയുടെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം തന്നെ ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ യാത്ര തിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."