കാര്‍ഷിക സെമിനാര്‍ നടത്തി
മാനന്തവാടി: കേന്ദ്ര കൃഷി മന്ത്രാലയം പ്രത്യേക പരിഗണനാ ജില്ലയായി തിരഞ്ഞെടുത്ത വയനാട് ജില്ലയില്‍ നടപ്പാക്കുന്ന കൃഷി കല്യാണ്‍ അഭിയാന്‍ തവിഞ്ഞാല്‍ പഞ്ചായത്തില്‍ വാഴകൃഷിയെ കുറിച്ച് കാര്‍ഷിക സെമിനാര്‍ നടത്തി. തവിഞ്ഞാല്‍ കൃഷിഭവനുമായി സഹകരിച്ച് നടത്തിയ സെമിനാര്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്യാമാ മുരളീധരന്‍ അധ്യക്ഷയായി. വാഴകൃഷിയെ കുറിച്ച് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അനിതയും കൃഷി കല്യാണ്‍ അഭിയാന്‍ പദ്ധതിയെ കുറിച്ച് ആത്മ പ്രൊജക്ട് ഡയറക്ടര്‍ ആശാ രവിയും ക്ലാസെടുത്തു.
തവിഞ്ഞാല്‍ കൃഷി ഓഫിസര്‍ കെ.ജി സുനില്‍ മുഖ്യപ്രഭാഷണം നടത്തി. 2022 ഓടുകൂടി ജില്ലയിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്നതാണ് കൃഷി കല്യാണ്‍ അഭിയാന്‍ പദ്ധതിയുടെ ലക്ഷ്യം.ഇതിന്റെ ഭാഗമായി ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 31 വരെയുള്ള രണ്ട് മാസക്കാലയളവില്‍ വിവിധ പരിപാടികള്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."