HOME
DETAILS
MAL
ബദല്‍ പാതകള്‍: അനാവശ്യമാണെന്ന വാദം അപഹാസ്യമെന്ന്
backup
June 25 2018 | 05:06 AM
കല്‍പ്പറ്റ: ചുരം ബദല്‍ പാതകള്‍ അനാവശ്യമാണെന്ന പ്രകൃതി സംരക്ഷണ സമിതിയുടെ പ്രസ്താവന അപഹാസ്യമാണെന്ന് ജനതാദള്‍ (യു.ഡി.എഫ്)വയനാട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം കാരണമുള്ള ജനങ്ങളുടെ ദുരിതം പ്രകൃതി 'സ്നേഹികള്‍' കാണുന്നില്ലെന്നും പ്രകൃതിയോടൊപ്പം മനുഷ്യനേയും സ്നേഹിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
വയനാട്ടുകാരുടെ യാത്രാദുരിതത്തിന് ചുരം ബദല്‍ പാതകള്‍ അത്യാവശ്യമാണമെന്നും പാത യാഥാര്‍ത്ഥ്യമാക്കുന്നതിന് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പൗലോസ് കുറുമ്പേമഠം അധ്യക്ഷനായി. സി.ജെ വര്‍ക്കി, എം അബ്ദുറഹിമാന്, ബാബു കുന്നമ്പറ്റ, എം ലത്വീഫ്, യു.എ അഹ്മദ് കുട്ടി, എം സെയ്തലവി, ബാബു പുന്നാന്തടം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."