HOME
DETAILS

നിയന്ത്രണംവിട്ട് ബ്രസീല്‍

  
backup
May 17 2020 | 05:05 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%80%e0%b4%b2

 


വാഷിങ്ടണ്‍: കൊവിഡ് വ്യാപനം വിവിധ രാജ്യങ്ങളില്‍ നിയന്ത്രണാതീതമാകുന്നു. അമേരിക്കയിലും റഷ്യയിലും രോഗികളുടെ എണ്ണം ദിവസേന വലിയതോതില്‍ വര്‍ധിക്കുന്നതിനു പുറമേ, ബ്രസീലിലും രോഗവ്യാപനം അനിയന്ത്രിതമാകുകയാണ്. ഇന്നലെ രണ്ടായിരത്തിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ചതോടെ ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം 2.2 ലക്ഷം പിന്നിട്ടു.
രാജ്യത്ത് പ്രസിഡന്റ് ജയര്‍ ബോല്‍സനാരോയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിനിടെ രണ്ടാമത്തെ ആരോഗ്യമന്ത്രിയാണ് സ്ഥാനമൊഴിഞ്ഞത്. കൊവിഡ് പടരുമ്പോഴും രാജ്യത്തെ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന നിലപാടിലാണ് പ്രസിഡന്റുള്ളത്. ഇതിനെ എതിര്‍ത്തതിനായിരുന്നു കഴിഞ്ഞ മാസം അദ്ദേഹം ആരോഗ്യമന്ത്രിയെ പുറത്താക്കിയത്. പിന്നീട് പ്രസിഡന്റുതന്നെ നിയമിച്ച ആരോഗ്യമന്ത്രിയാണ് കഴിഞ്ഞ ദിവസം രാജിവച്ചൊഴിഞ്ഞത്. പുതിയ ആരോഗ്യമന്ത്രിയെ പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുമുണ്ട്. അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 14,962 ആയി ഉയര്‍ന്നിട്ടുണ്ട്.
മെക്‌സിക്കോയിലും കൊവിഡ് മരണങ്ങള്‍ കൂടുകയാണ്. ഇന്നലെ മാത്രം 290 പേര്‍ മരിച്ചതോടെ ഇവിടെ മരണസംഖ്യ 4,767 ആയി ഉയര്‍ന്നു. അര ലക്ഷത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ലോകത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3,08,984 ആയി ഉയര്‍ന്നു. 46.46 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 17.71 ലക്ഷം പേര്‍ രോഗവിമുക്തരായിട്ടുണ്ട്. ലോകാരോഗ്യ സംഘടന നല്‍കുന്ന ഔദ്യോഗിക കണക്കനുസരിച്ച് ലോകത്ത് കൊവിഡ് ബാധിച്ച് 3,00,441 പേര്‍ മരിക്കുകയും 43,96,392 പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്കയിലെ മരണസംഖ്യ 88,603 ആയി ഉയര്‍ന്നപ്പോള്‍ ഇവിടെ 14.84 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സ്‌പെയിനില്‍ 2.74 ലക്ഷം, റഷ്യയില്‍ 2.72 ലക്ഷം, ബ്രിട്ടനില്‍ 2.37 ലക്ഷം, ഇറ്റലിയില്‍ 2.24 ലക്ഷം എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ഫ്രാന്‍സ്, ജര്‍മനി, തുര്‍ക്കി, ഇറാന്‍ എന്നിവിടങ്ങളില്‍ മരണസംഖ്യ ഒരു ലക്ഷം പിന്നിട്ടിട്ടുണ്ട്. സ്‌പെയിനില്‍ 27,563, റഷ്യയില്‍ 2,537, ബ്രിട്ടനില്‍ 34,466, ഇറ്റലിയില്‍ 31,610, ഫ്രാന്‍സില്‍ 27,529, ജര്‍മനിയില്‍ 8,001, തുര്‍ക്കിയില്‍ 4,055, ഇറാനില്‍ 6,937, പെറുവില്‍ 2,392, ചൈനയില്‍ 4,633, കാനഡയില്‍ 5,562, ബെല്‍ജിയത്തില്‍ 9,005, മെക്‌സിക്കോയില്‍ 4,767, നെതര്‍ലാന്‍ഡ്‌സില്‍ 5,643, ഇക്വഡോറില്‍ 2,594, സ്വീഡനില്‍ 3,646, സ്വിറ്റ്‌സര്‍ലാന്‍ഡില്‍ 1,878, പോര്‍ച്ചുഗലില്‍ 1,190, അയര്‍ലന്‍ഡില്‍ 1,518, റൊമാനിയയില്‍ 1,081, ഇന്തോനേഷ്യയില്‍ 1,089 എന്നിങ്ങനെയാണ് മരണസംഖ്യ. ഇന്ത്യയ്ക്കു പുറമേ ഈ രാജ്യങ്ങളിലാണ് മരണസംഖ്യ ആയിരം പിന്നിട്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  a month ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  a month ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  a month ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  a month ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  a month ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  a month ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  a month ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  a month ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  a month ago