HOME
DETAILS
MAL
സെറിബ്രല്‍ ഹെമറേജ് രോഗിയെ ഗവ. ആശുപത്രി അധികൃതര്‍ തിരിച്ചയച്ചതായി ആരോപണം
backup
June 25 2018 | 06:06 AM
വണ്ടൂര്‍: സെറിബ്രല്‍ ഹെമറേജ് വന്ന രോഗിയെ ഗവ. ആശുപത്രി അധികൃതര്‍ തിരിച്ചയച്ചതായി ആരോപണം. പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തിയതോടെ ആശുപത്രിയില്‍ വാക്കേറ്റത്തിന് ഇടയായി. ഇന്നലെ രാവിലെ പത്തരയോടെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. ഒടുവില്‍ ഒന്നര മണിക്കൂറിന് ശേഷം രോഗിയെ ബന്ധുക്കള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വണ്ടൂര്‍ മരക്കുലംകുന്ന് രാജ (60)നാണ് രണ്ടു ദിവസം മുന്‍പ് വര്‍ക്ക് ഷോപ്പില്‍ ജോലിയെടുക്കുന്നതിനിടെ കുഴഞ്ഞ് വീണത്.എന്നാല്‍ ആശുപത്രിയില്‍ സെറിബ്രല്‍ ഹെമറേജ് വന്ന രോഗിയെ പരിചരിക്കാനാവശ്യമായ ജീവനക്കാരും മറ്റു സൗകര്യങ്ങളും ഇല്ലാത്തതു കൊണ്ടാണ് മടക്കി അയച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."