HOME
DETAILS
MAL
പാപ്പിനിശ്ശേരിയില്‍ കൂറ്റന്‍ മഴവെള്ള സംഭരണി ഒരുങ്ങുന്നു
backup
April 12 2017 | 07:04 AM
പാപ്പിനിശ്ശേരി:പാപ്പിനിശ്ശേരി പഞ്ചായത്തില്‍ നാലുലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിയുന്ന കൂറ്റന്‍ മഴവെള്ള സംഭരണിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. തുരുത്തി മാലിന്യ സംസ്കരണ പ്ലാന്റിന്റെ ഉള്‍ഭാഗത്താണ് നിര്‍മാണം നടന്നു വരുന്നത്.
അഞ്ച് ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന മഴവെള്ള സംഭരണി മെയ് മാസത്തില്‍ പൂര്‍ത്തിയാകും. സംഭരണിയുടെ ഉള്‍ഭാഗത്തെ കോണ്‍ക്രീറ്റ് ജോലികള്‍ ഇനിയും ബാക്കിയുണ്ട്. പദ്ധതിയുടെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ പഞ്ചായത്തിലെ ഏറ്റവും വലിയ മഴവെള്ള സംഭരണിയായി ഇത് മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."