HOME
DETAILS
MAL
ഐ.എന്‍.എല്‍ ഡെമോക്രാറ്റിക്കിനെ യു.ഡി.എഫ് സഹകരിപ്പിക്കും
backup
March 11 2019 | 19:03 PM
കോഴിക്കോട്: ഐ.എന്‍.എല്‍ ഡെമോക്രാറ്റിക്കിനെ യു.ഡി.എഫുമായി സഹകരിപ്പിക്കാന്‍ തീരുമാനം. മുന്നണിയിലെടുക്കണമെന്ന അവരുടെ ആവശ്യം യു.ഡി.എഫ് സബ് കമ്മിറ്റി ചര്‍ച്ച ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഭാവികാര്യങ്ങളിലും യു.ഡി.എഫുമായി സഹകരിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു.
ഇക്കാര്യം ഐ.എന്‍.എല്‍ (ഡി) നേതൃത്വത്തെ അറിയിച്ചു. ഈ സാഹചര്യത്തില്‍ നാളെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് അഷ്‌റഫ് പുറവൂര്‍, ജനറല്‍ സെക്രട്ടറി കരീം പുതുപ്പാടി അറിയിച്ചു. ഐ.എന്‍.എല്ലിനെ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍.ഡി.എഫ് മുന്നണിയില്‍ എടുത്തിരുന്നു. ഐ.എന്‍.എല്ലില്‍നിന്ന് പുറത്തുപോയവരുടെ നേതൃത്വത്തിലാണ് ഐ.എന്‍.എല്‍ ഡെമോക്രാറ്റിക് രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."