വരന് മദ്യപിച്ചെത്തി; വിവാഹത്തില്‍നിന്ന് വധു പിന്മാറി
പട്ന: മദ്യപിച്ച് ലക്കുകെട്ട് വിവാഹ പന്തലിലെത്തിയ വരനെ കണ്ട വധു തനിക്ക് ഈ വിവാഹത്തില്‍ താല്പര്യമില്ലെന്ന് അറിയിച്ച് വിവാഹ വേദി വിട്ടു. ബാലുകുമാര് എന്ന വരനെയാണ് വധു റിങ്കി കുമാരി വേണ്ടന്നുവച്ചത്. ചുറ്റുപാടിനെക്കുറിച്ച് ഒരു ബോധവുമില്ലാതെയാണ് വിവാഹ പന്തലില്‍ വരന് എത്തിയതെന്ന് വധുവിന്റെ പിതാവ് ത്രിഭുവന്‍ ഷാ പറഞ്ഞു. ഇതേതുടര്‍ന്നാണ് മകള്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
അമിതമായി മദ്യപിച്ചെത്തിയ വരന് നിലത്ത് കാലുറയ്ക്കുന്നുണ്ടായിരുന്നില്ല. ബന്ധുക്കളില്‍ ചിലരുടെ സഹായത്തോടെയാണ് ഇയാള്‍ വിവാഹ വേദിയിലെത്തിയിരുന്നത്. വിവാഹ കര്‍മങ്ങളൊന്നും ശരിയായ രീതിയില്‍ നിര്‍വഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വധു പ്രതിഷേധിച്ച് ഇവിടെനിന്ന് ഇറങ്ങിപ്പോയത്. ഇരുകുടുംബവും ചര്‍ച്ച നടത്തിയെങ്കിലും തന്റെ തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് യുവതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."