HOME
DETAILS
MAL
ഡല്‍ഹിയിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ ഉത്തരവാദിത്തം ഞങ്ങളുടേതാണ്: പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് കെജ്രിവാള്
backup
May 17 2020 | 11:05 AM
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയിലിരിക്കെ സംസ്ഥാനത്ത് ദുരിതങ്ങള്‍ അനുഭവിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ചേര്‍ത്ത് നിര്‍ത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.
ഡല്‍ഹിയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ഉത്തരവാദിത്തം ഞങ്ങളുടേതാണ്. അവര്‍ക്ക് ഇവിടെ താമസിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അവരെ പൂര്‍ണമായി പരിപാലിക്കുകയും അവര്‍ക്ക് അവരുടെ ഗ്രാമത്തിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവര്‍ക്കായി ഒരു ട്രെയിന്‍ ക്രമീകരിക്കുകയും ചെയ്യും ഒരു സാഹചര്യത്തിലും അവരെ കൈവിടുകയില്ല.അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
https://twitter.com/ArvindKejriwal/status/1261945415282245632
ഡല്‍ഹിയില്‍ നിന്നും ഇപ്പോഴും തൊഴിലാളികളുടെ പലായനം തുടരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."