നെല്‍വയല്‍തണ്ണീര്‍ത്തട ഭേദഗതി ബില്ലുമായി മുന്നോട്ടു പോവാമെന്ന് നിയമോപദേശം
തിരുവനന്തപുരം: നെല്‍വയല്‍തണ്ണീര്‍ത്തട ഭേദഗതി ബില്ലുമായി മുന്നോട്ടു പോവാമെന്ന് നിയമോപദേശം. നിയമ സെക്രട്ടറിയാണ് നിയമോപദേശം നല്‍കിയത്. നെല്‍വയല്‍ നികത്തിലിനെതിരെ പരാതി നല്‍കാന്‍ ഫീസ് നിശ്ചയിച്ചത് ശക്ഷയല്ലെന്ന് നിയമോപദേശത്തില്‍ പറയുന്നു.
നിയമം പാസാക്കരുതെന്നാവശ്യപ്പെട്ട് വി ടി ബല്‍റാം എം.എല്‍.എ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. സമാന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരത്തെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.
സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വയല്‍ നികത്താന്‍ അനുമതി നല്‍കുന്ന ഭേദഗതിക്കൊപ്പം സ്വകാര്യ വ്യക്തികള്‍ക്ക് കൂടി നല്‍കാനുള്ള നീക്കത്തില്‍ സി.പി.ഐ ഉള്‍പ്പെടെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഭേദഗതിയുടെ കാര്യത്തില്‍ ഭരണപക്ഷത്തെ അഭിപ്രായ വ്യത്യാസം മുതലെടുക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.
വി.എസ് സര്‍ക്കാരിന്റെ കാലത്താണ് നെല്‍വയല്‍, തണ്ണീര്‍ത്തട നിയമം കൊണ്ടുവന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരു ഭേദഗതി വരുത്തിയിരുന്നു. പൊതു ആവശ്യങ്ങള്‍ക്കായി നെല്‍വയല്‍ നികത്തുമ്പോള്‍ പ്രാദേശിക സമിതികളുടെ റിപ്പോര്‍ട്ടുകള്‍ അനുകൂലമല്ലെങ്കിലും സംസ്ഥാന സമിതിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ച് തീരുമാനമെടുക്കാമെന്നായിരുന്നു പ്രധാന ഭേദഗതി.
ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുടെ സ്ഥലമെടുപ്പ് ഉദ്ദേശിച്ചായിരുന്നു ഭേദഗതി കൊണ്ടുവന്നത്. 2008 ന് മുന്‍പുള്ള നെല്‍വയല്‍ നികത്തലുകള്‍ക്ക് പിഴ ഈടാക്കിക്കൊണ്ട് സാധൂകരണം നല്‍കാമെന്നും ഭേദഗതിയുണ്ടായിരുന്നു. ഈ ഭേദഗതികളടങ്ങുന്ന ബില്ലാണ് ഇപ്പോള്‍ നിയമസഭ പരിഗണിക്കുന്നത്. നിയമസഭയുടെ സബ്ജറ്റ് കമ്മിറ്റി ഇത് പരിഗണിക്കാനിരിക്കെയാണ് മുഖ്യമന്ത്രി ഇടപെട്ട് അടിയന്തിരമായി യോഗം വിളിച്ചിരിക്കുന്നത്.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സുപ്രധാന നിയമത്തില്‍ സര്‍ക്കാര്‍ ഇളവ് നല്‍കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയെ സഹായിക്കാനാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. 2008ന് മുന്‍പ് ഫഌറ്റ് നിര്‍മാതാക്കളുടെയും മറ്റും നികത്തിയ ഭൂമി ഉപയോഗിക്കാനാവാതെ കിടക്കുകയാണ്. ഇത്തരം ഭൂമിയുടെ കാര്യത്തില്‍ പിഴ ചുമത്തുന്നത് സംബന്ധിച്ച് ഇളവ് വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."