HOME
DETAILS

കൊവിഡ്-19; ജീവിതത്തിന്റെ ഭാഗമായെന്ന വാദം തെറ്റെന്ന് ആരോഗ്യമന്ത്രാലയം

  
backup
May 17 2020 | 12:05 PM

covid-soudi-health-ministry-statement000

ജിദ്ദ: കൊവിഡ്-19 മനുഷ്യ ജീവിതത്തിന്റെ ഭാഗമായെന്നും പകര്‍ച്ചപ്പനി പോലെ പരിഗണിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്നുമുള്ള വാദങ്ങളോട് പ്രതികരിച്ച് സഊദി ആരോഗ്യമന്ത്രാലയം. പകര്‍ച്ചപ്പനി പോലെ കൊവിഡിനെ പരിഗണിക്കാനാവില്ലെന്ന് സഊദി ആരോഗ്യമന്ത്രാലയം വക്താവ് അറിയിച്ചു.

പകര്‍ച്ചപ്പനിയെ നേരിടാന്‍ വാക്‌സിനുകളും മരുന്നുകളും ലഭ്യമാണ്. എന്നാല്‍ കൊവിഡ് രോഗം സൃഷ്ടിക്കുന്ന സാഹചര്യം വ്യത്യസ്തമാണ്. മരുന്നുകളോ വാക്‌സിനുകളോ കണ്ടെത്താത്തതിനാല്‍ പകര്‍ച്ചപ്പനി പോലെ കൊവിഡിനെ പരിഗണിക്കാനാവില്ല. വീട്ടില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചാല്‍ കുടുംബാംഗങ്ങളില്‍ നിരവധി പേരിലേക്ക് രോഗം പടരാനും ചിലര്‍ക്ക് മരണം വരെ സംഭവിക്കാനും സാധ്യതയുള്ളതാണ് കൊവിഡിന്റെ സാഹചര്യം. ഇത് അസാധാരണമായി കണക്കാക്കണമെന്ന് സഊദി ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.

കൊവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ ഏറ്റവും പുതിയ വഴികള്‍ തേടേണ്ടതുണ്ട്. മുന്‍കരുതലിനൊപ്പം എല്ലാവരുടെയും സുരക്ഷയും പ്രധാനപ്പെട്ടതാണ്. നിലവിലെ സാഹചര്യത്തില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കാന്‍ എല്ലാ സാധ്യതകളും സഊദി പരിഗണിക്കുന്നുണ്ടെന്നും ഘട്ടം ഘട്ടമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കുമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago