തകരാന്‍ കാത്ത് തട്ടാരിപ്പാലം പുതിയത് ആലോചനയില്‍ മാത്രം
അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി ടൗണിനടുത്തെ തട്ടാരിപ്പാലം തകര്‍ച്ചാഭീഷണിയില്‍. കാലവര്‍ഷം കനത്തതോടെ ഏതുനിമിഷവും പൊളിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് ഈപാലം.
നിത്യേനെ നൂറുകണക്കിന് ബസുകളും ചരക്കുലോറികളും ചെറുവാഹനങ്ങളും കടന്നുപോകുന്ന പാലമാണിത്. ഗുരുതരമായ തകര്‍ച്ചാഭീഷണി നേരിടുന്ന പാലമാണിതെന്നു നേരത്തെ പൊതുമരാമത്ത്(ബ്രിഡ്ജ്്‌സ്) വിഭാഗം കണ്ടെത്തിയിരുന്നു.
സ്വാതന്ത്ര്യ പ്രാപ്തിക്കു മുന്‍പെ ബ്രിട്ടീഷുകാര്‍ വിഖ്യാതമായ അഞ്ചരക്കണ്ടി കറപ്പത്തോട്ടത്തിലേക്ക് ചരക്കുഗതാഗതം നടത്തുന്നതിനായി നിര്‍മിച്ചതാണിത്. പിന്നീടത് സംസ്ഥാനസര്‍ക്കാരിന്റെ ഉടമസ്ഥതയിലായെങ്കിലും പാലം പഴയപടി തുടര്‍ന്നു.ഒരു നേരം കഷ്ടിച്ചു ഒരു ബസിന് പോകാന്‍ മാത്രമേ ഇതിലൂടെ പോകാന്‍ കഴിയൂ. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മറുവശത്ത് മറ്റുവാഹനങ്ങള്‍ കാത്തുനില്‍ക്കണം. ഇതു അഞ്ചരക്കണ്ടി നഗരത്തില്‍ ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നു.മാറി മാറിവരുന്ന സര്‍ക്കാരുകള്‍ പുതിയ പാലത്തിനുള്ള നടപടികള്‍ തുടങ്ങിയിട്ടു ഏഴുവര്‍ഷമായി. മണ്ണുപരിശോധനയും സ്ഥലപരിശോധനയും നടത്തിയിട്ട് ഏഴുവര്‍ഷമായി.പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയെങ്കിലും അതു ചുവപ്പുനാടയില്‍ കുടുങ്ങി. കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഈ പ്രദേശത്തൂടെയുള്ള വാഹനഗതാഗതം വര്‍ധിക്കും. തകരാറായ പാലം ഇതോടെ കൂടുതല്‍ അപകടാവസ്ഥയിലേക്കു നീങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."