HOME
DETAILS
MAL
മനു കുരിയന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
backup
April 12 2017 | 07:04 AM
മണലൂര്‍: സാന്‍ജോസ് ബോയ്സ് ഹോമിലെ പത്താം ക്ലാസ് വിദ്യാര്‍ഥി കോട്ടയം സ്വദേശി തൂണ്ടുപാലയില് വീട്ടില്‍ മനു കുരിയന്റെ മരണം ആത്മഹത്യ തന്നെയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
എന്നാല്‍ മനുവിന് ആത്മഹത്യ ചെയ്യേണ്ടതായ ഒരു കാര്യവുമില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.
ഇതിനെ തുടര്‍ന്ന് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലിസ് ഇന്നലെ രാവിലെ ബോയ്സ് ഹോമിലെത്തിയ റൂറല്‍ എസ്.പി എന്‍.വിജയകുമാര്‍ സ്ഥലത്ത് വിശദമായ പരിശോധന നടത്തി. വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത മുറിയും പരിസരവും എസ്.പി പരിശോധിച്ചു.
മഠം അധികൃതരില്‍ നിന്ന് വിശദീകരണം തേടി. വിശദമായ അന്വേഷണത്തിന് അന്തിക്കാട് പൊലിസിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."