HOME
DETAILS

റോഡരികില്‍ മാലിന്യം; അധികൃതര്‍ക്ക് മൗനം

  
backup
June 25 2018 | 07:06 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%b0%e0%b4%bf%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%85%e0%b4%a7%e0%b4%bf


കുന്നുംകൈ: ഇരുട്ടിന്റെ മറവില്‍ മലയോരത്തെ പല ഭാഗങ്ങളിലും മാലിന്യം തള്ളുന്നതു വ്യാപകമാകുന്നു. പലയിടങ്ങളിലും രാത്രി സമയങ്ങളിലാണ്് മാലിന്യം തള്ളുന്നത്. ഭീമനടി, പ്ലാച്ചിക്കര , കാലിക്കടവ്, കുന്നുംകൈ എന്നീ റോഡരികുകളിലാണ് വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നത്.
കുന്നുംകൈ പാലത്തിനരികില്‍ മാലിന്യം നിക്ഷേപിക്കുന്നതിനാല്‍ പരിസരത്തുള്ളവര്‍ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയിലാണ്. പൊതുനിരത്തിലെ മാലിന്യ നിക്ഷേപം പ്രദേശവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.
കോഴി മാലിന്യങ്ങളും അറവുശാലയുടെ മാലിന്യങ്ങളുമാണ് പ്രധാനമായും ഇവിടങ്ങളില്‍ നിക്ഷേപിക്കുന്നത്. ഇതിനെതിരേ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കാത്തതു നാട്ടുകാരില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. രാത്രി പൊലിസിനു കാര്യക്ഷമമായ പട്രോളിങ് സംവിധാനം ഇല്ലാത്തതും മാലിന്യം തള്ളുന്നവര്‍ക്കു സഹായകമായിട്ടുണ്ട്.
വീട്ടുമാല്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി വാഹനങ്ങളില്‍ കൊണ്ടുവരുന്ന മാലിന്യം തെരുവുനായ്ക്കളും പക്ഷികളും കടിച്ചെടുത്ത് സമീപത്തുള്ള പറമ്പുകളിലും കിണറുകളിലും കൊണ്ടിടുന്നതു മാലിന്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു. ഈ മേഖലയില്‍ ജനവാസം കുറവായതും ഇത്തരക്കാര്‍ക്കു തുണയാകുന്നു. ഇതുമൂലം തെരുവുനായ്ക്കളുടെയും കൊതുകുകളുടെയും ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്. മാലിന്യ നിക്ഷേപത്തിനെതിരേ പഞ്ചായത്തും ആരോഗ്യ വകുപ്പും ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago