കലക്റ്ററേറ്റിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരം: പ്ലാച്ചിമടയിലെ കര്‍ഷകരും അണിചേരും
പാലക്കാട്: പ്ലാച്ചിമട സമരത്തിന്റെ 15ാം വാര്‍ഷിക ദിനമായ ഏപ്രില്‍ 22ന് ഭരണ സിരാകേന്ദ്രമായ പാലക്കാട് കലക്റ്ററേറ്റിന് മുന്‍പില്‍ നടത്തുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരത്തില്‍ പ്ലാച്ചിമടയിലെ മുഴുവന്‍ കര്‍ഷകരെയും, ആദിവാസികളെയും, വിവിധ സന്നദ്ധ സംഘടനകളെയും, ദേശീയ തലത്തിലും, സംസ്ഥാന തലത്തിലും നടക്കുന്ന ജനകീയ സമരസമിതികളെയും സത്യാഗ്രഹ സമരത്തില്‍ പങ്കാളികളാക്കാന്‍ കൊക്കകോള വിരുദ്ധ സമര സമിതിയുടെയും, ഐക്യദാര്‍ഢ്യ സമിതിയുടെയും പ്ലാച്ചിമട സമരപ്പന്തലില്‍ നടന്ന കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
സമര സമിതിചെയര്‍മാന്‍ വിളയോടി വേണുഗോപാലന്‍ അധ്യക്ഷനായി.
ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ അമ്പലക്കാട് വിജയന്‍, ജനറല്‍ കണ്‍വീനര്‍ ആറുമുഖന്‍ പത്തിച്ചിറ, സമരസമിതി കണ്‍വീനര്‍മാരായ കെ.വി. ബിജു, എം. സുലൈമാന്‍, നീലിപ്പാറ മാരിയപ്പന്‍, അബ്ദുള്‍ അസീസ്, എം.എന്‍. ഗിരി, ഷഫീക് താമരശ്ശേരി, കേരളീയം നീതു, പ്ലാച്ചിമട ശക്തിവേല്‍, വിജയനഗരം ശാന്തി, മുരുകേശന്‍, അജിത്കുമാര്‍, ഹരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."