ആദിവാസി പദ്ധതികള്‍ നിരാശാജനകം: എം. ഗീതാനന്ദന്‍
കല്‍പ്പറ്റ: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ബജറ്റിലെ ആദിവാസി ക്ഷേമ പദ്ധതികള്‍ നിരാശാജനകമാണെന്ന് ആദിവാസി ഗോത്രമഹാസഭാ കോര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ അഭിപ്രായപ്പെട്ടു.
ആദിവാസികള്‍ക്ക് വിതരണം ചെയ്യാനായി കേന്ദ്രം അനുമതി നല്‍കിയ 7,683 ഹെക്ടര്‍ ഭൂമി സംസ്ഥാന സര്‍ക്കാരിന്റെ കയ്യിലുണ്ട്. ഇത് വിതരണം ചെയ്യാതെയാണ് വിലക്ക് വാങ്ങി ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
ആദിവാസി ഗോത്രമഹാസഭ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ നില്‍പ് സമരത്തില്‍ ഉന്നയിച്ച ആവശ്യങ്ങളിലൊന്ന് കേന്ദ്രാനുമതി ലഭിച്ച ഭൂമിയുടെ വിതരണമായിരുന്നു. ആദിവാസി ഗ്രാമസഭാ നിയമം (പെസ ആക്ട്) നടപ്പാക്കാന്‍ കേന്ദ്രം അനുമതി നല്‍കുകയും മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അതിനുള്ള നടപടികള്‍ ഏറെക്കുറെ പൂര്‍ത്തീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ അതിന്റെ തുടര്‍ നടപടികള്‍ ബജറ്റിന്റെ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു.
ആദിവാസി ക്ഷേമ വകുപ്പ് മന്ത്രിക്ക് വൈദ്യുതി വകുപ്പിന്റെ ചുമതല കൂടി നല്‍കിയിരിക്കുന്നതിനാല്‍ അദേഹത്തിന്റെ ശ്രദ്ധ കൂടുതലും വൈദ്യുതി വകുപ്പിലായിരിക്കും.
ഭാരിച്ച ഉത്തരവാദിത്വമുള്ള വകുപ്പാണിത്. ആദിവാസി ക്ഷേമത്തിനായി എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ബജറ്റില്‍ പറയുന്ന മറ്റ് പദ്ധതികള്‍ക്ക് വലിയ പുതുമയില്ലെന്നും ഗീതാനന്ദന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."