www- വേള്‍ഡ് വൈഡ് വെബിന് ഇന്ന് 30 വയസ്സ്
ഇന്റര്‍നെറ്റിന്റെ പൂര്‍ണത നമ്മളിലേക്ക് എത്തിച്ചുതന്ന വേള്‍ഡ് വൈഡ് വെബിന് (ംംം) ഇന്ന് 30 വയസ്സ്. മൂന്ന് ദശകങ്ങള്‍ക്ക് മുന്‍പ്, ടിം ബേണേഴ്‌സ്‌ലീ എന്ന ഗവേഷകനാണ് വേള്‍ഡ് വൈഡ് വെബ് കണ്ടുപിടിച്ചത്.
കണ്ടുപിടിച്ചെന്നു മാത്രമല്ല, ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ഇത് സൗജന്യമായി ഉപയോഗിക്കാനുള്ള സാഹചര്യവും അദ്ദേഹം ഉണ്ടാക്കിക്കൊടുത്തു. ഇല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഇന്ന് ഇന്റര്‍നെറ്റ് എന്നത് വളരെ ചുരുക്കം ചിലരുടെ കൈയ്യിലെ വിലപിടിപ്പുള്ള വസ്തുവായി മാറുമായിരുന്നു.
[caption id="attachment_706053" align="aligncenter" width="620"] www വിന്റെ ചില സെര്‍വറുകള്‍- 2010 ല്‍ പകര്‍ത്തിയത്[/caption]
30 വര്‍ഷം മുന്‍പ്, യൂറോപ്യന്‍ ന്യൂക്ലിയര്‍ പരീക്ഷണശാലയായ 'സേണി'ല്‍ (CERN) ജോലിചെയ്യുന്ന സമയത്താണ് ബേണേഴ്‌സ് ലീ വേള്‍ഡ് വൈഡ് വെബ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. ഒരു ഡിസെന്‍ട്രലൈസ്ഡ് ഇന്‍ഫോര്‍മേഷന്‍ മാനേജ്‌മെന്റ് സംവിധാനം എന്ന നിലയ്ക്കാണ് അദ്ദേഹം അന്ന് ഈ ആശയം അവതരിപ്പിച്ചത്.
അന്ന് ഇന്റര്‍നെറ്റ് എന്നത് പ്രതിരോധ, വിദ്യാഭ്യാസ മേഖലകളിലെ സ്ഥാപങ്ങള്‍ക്കായി മാത്രമുള്ള കംപ്യൂട്ടറുകളുടെ ഒരു ശൃംഖലയായിരുന്നു. കംപ്യൂട്ടറുകളെ ബന്ധിപ്പിക്കാനും ഒരു ബ്രൗസറിന്റെ സഹായത്തോടെ വിവിധ കംപ്യൂട്ടറുകളിലെ വിവരം ലഭ്യമാക്കാനും സഹായിക്കുന്ന ഇന്റര്‍നെറ്റ് അധിഷ്ഠിത ഹൈപ്പര്‍ ടെക്സ്റ്റ് സംവിധാനം ബേണേഴ്‌സ് ലീ വികസിപ്പിച്ചെടുത്തു. ഈ കണ്ടുപിടിത്തത്തിന്റെ മുപ്പതാം വാര്‍ഷികമാണ് സേണിനൊപ്പം ലോകവും മാര്‍ച്ച് 12ന് ആഘോഷിക്കുന്നത്.
[caption id="attachment_706054" align="aligncenter" width="620"] ടിം ബേണേർസ് ലീ ഇന്ന്[/caption]
അതിനായുള്ള കമ്പ്യൂട്ടര്‍ ഭാഷയായ 'ഹൈപ്പര്‍ടെക്സ്റ്റ് മാര്‍ക്കപ്പ് ലാംഗ്വേജ്' (HTML), ഹൈപ്പര്‍ടെക്സ്റ്റ് ട്രാന്‍സ്‌ഫെര്‍ പ്രോട്ടോക്കോള്‍ (http), യൂനിഫോം റിസോഴ്‌സ് ലൊക്കേറ്റര്‍ (URL) എന്നിവയെല്ലാം ബേണേഴ്‌സ്‌ലീ വികസിപ്പിച്ചെടുത്തവയാണ്.
താന്‍ നടത്തിയ കണ്ടെത്തല്‍ ലോകമെമ്പാടുമുള്ളവര്‍ എക്കാലവും സൗജന്യമായി ഉപയോഗിക്കണമെഎന്ന് നിര്‍ബന്ധമുള്ളതുകൊണ്ട് സേണിനെക്കൊണ്ട് അതിനാവശ്യമായ സുപ്രധാന കരാറില്‍ ബേണേഴ്‌സ് ലീ ഒപ്പുവെപ്പിച്ചു.
[caption id="attachment_706055" align="aligncenter" width="620"] 30-ാം വാർഷികത്തിന് ഗൂഗിളിന്‍റെ ഡൂഡില്‍ ഉപഹാരം[/caption]
വെബിന്റെ പ്രവര്‍ത്തനം സുതാര്യവും കുറ്റമറ്റതുമാണെന്ന് ഉറപ്പാക്കുന്ന വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യത്തിന്റെ (W3C) ഡയറക്ടറാണദ്ദേഹമിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."