HOME
DETAILS
MAL
ദമാമില്‍ തൊഴില്‍ കരാര്‍ ലംഘിക്കപ്പെട്ടു മലയാളികളടക്കമുള്ള തൊഴിലാളികള്‍ ദുരിതത്തില്‍; മന്ത്രാലയ ഇടപെടലും വിഫലമായി
backup
March 12 2019 | 11:03 AM
റിയാദ്: സഊദിയിലെ ദമാമില്‍ തൊഴില്‍ കരാര്‍ ലംഘനത്തെ തുടര്‍ന്ന് മലയാളികളടക്കമുള്ള വിദേശ തൊഴിലാളികള്‍ ദുരിതത്തില്‍. ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്ന് ദുരിതത്തിലായ ഇവര്‍ക്ക് സഊദി തൊഴില്‍ മന്ത്രാലയവും ലേബര്‍ കോടതിയും ഇടപെട്ടു അനുകൂല തീരുമാനങ്ങളും കരാറുകളും വീണ്ടും ലംഘിക്കപെട്ടതോടെ തൊഴിലാളികള്‍ തികച്ചും ഇനി എന്ത് ചെയ്യുമെന്നറിയാതെ അങ്കലാപ്പിലാണ്. നിയമ പോരാട്ടം തുടരുമ്പോഴും നടപടികള്‍ കമ്പനി പാലിക്കാതായത്തോടെ തൊഴിലാളികള്‍ ആശ്രയമില്ലാതെ പട്ടിണിയിലുമാണ്. കമ്പനി പാപ്പരായെന്നാണ് ലഭ്യമാകുന്ന വിശദീകരണം.
കിഴക്കന്‍ പ്രവിശ്യയിലെ ദാമാമിന് സമീപം സൈഹാത് കേന്ദ്രമായുള്ള റോഡ്, കെട്ടിട നിര്‍മ്മാണ കമ്പനിയിലെ മൂന്നു തൊഴില്‍ ക്യാംപുകളിലയായി 200 ലധികം പേരാണ് ദുരിതത്തില്‍ കഴിയുന്നത്. ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ ലഭ്യമാകാതതിനെ തുടര്‍ന്ന് ഇതിലെ 17 മലയാളികള്‍ ഉല്‍പെടെ 29 പേരുടെ കേസുകള്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് അല്‍ ഖോബാര്‍ തൊഴില്‍ കോടതിയും തൊഴില്‍ സാമൂഹിക വികസന മന്ത്രാലയ ശാഖയും ഇടപെട്ട് പരിഹരിഹരിച്ചിരുന്നു. എന്നാല്‍, കോടതി വിധികള്‍ പാലിക്കാനോ നടപ്പിലാക്കാനോ കമ്പനി തയ്യാറാകാത്തതാണ് ഇനിയെന്ത് എന്ന ചോദ്യവുമായി തൊഴിലാളികള്‍ പരസ്പരം നോക്കുന്നത്. രണ്ടാഴ്ച മുമ്പ് രാത്രി ഏഴ് മണിയോടെ പ്രത്യേകമായി ചേര്‍ന്ന കോടതി കമ്പനി പ്രതിനിധികളെ വിളിച്ചു വരുത്തിയി ഉത്തരവുകള്‍ നല്‍കിയിരുന്ന. കണ്ണൂര്‍, തിരുവന്തപുരം, കൊല്ലം, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണ് മലയാളികള്‍.
10 മാസത്തിലധികം ശമ്പള കുടിശ്ശികയും സേവനാനന്തര ആനുകൂല്യങ്ങളുമായി ഒരു ലക്ഷത്തിലധികം റിയാല്‍ കിട്ടാനുള്ളവരും ഇക്കൂട്ടത്തിലുണ്ട്. 20 മുതല്‍ 36 വര്‍ഷത്തിലധികം കമ്പനിയില്‍ തുടരുന്ന തൊഴിലാളികളാണിവരില്‍ അധികവും. കമ്പനി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഇവര്‍ക്ക് ലഭിക്കാനുള്ള 15 ലക്ഷം റിയാല്‍ ഫെബ്രുവരി മുതല്‍ എല്ലാ മാസവും 20ാം തിയതി മൂന്ന് ഗഡുക്കളായി കൊടുത്തു തീര്‍ക്കാം എന്ന് കരാര്‍ ഉണ്ടാക്കുകയായിരുന്നു. ഇതിനുശേഷം സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് ലേബര്‍ ഓഫീസുകള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതായി കിഴക്കന്‍ പ്രവിശ്യ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയ മേധാവി അബ്ദുല്‍ റഹ്മാന്‍ അല്‍ മുഖസില്‍ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഏറെ പ്രതീക്ഷയോടെ ഫെബ്രുവരി 20 ന് പണം സ്വീകരിക്കാനെത്തിയ തൊഴിലാളികളുടെ മുന്നില്‍ കമ്പനി അധികൃതര്‍ കൈമലര്‍ത്തിയതോടെ വീണ്ടും ലേബര്‍ കോടതിയെ സമീപിച്ചെങ്കിലും ഉയര്‍ന്ന കോടതിയില്‍ പരാതി നല്‍കാനാണ് ലഭിച്ച നിര്‍ദേശം. അതു പ്രകാരം വീണ്ടും കേസ് നല്‍കി കാത്തിരിക്കുകയാണ് തൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."