ആനതാഴ്ച്ചിറ കുടിവെള്ള പദ്ധതി നിര്‍മാണം പുനരാരംഭിക്കും: സി.ദിവാകരന്‍ എം.എല്‍.എ
പോത്തന്‍കോട്: അണ്ടൂര്‍ക്കോണം പഞ്ചായത്തില്‍ മുപ്പത്തിയാറു ഏക്കറിലായി പരന്നുകിടക്കുന്ന ആനതാഴ്ച്ചിറയിലെ ഒന്നരവര്‍ഷമായി നിലച്ച കുടിവെള്ള പദ്ധതിയുടെ നിര്‍മാണം പുനരാരംഭിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച സി. ദിവാകരന്‍ എം.എല്‍. എ പറഞ്ഞു. ആനതാഴ്ച്ചിറ കുടിവെള്ള പദ്ധതി അട്ടിമറിക്കുന്നതായി സുപ്രഭാതം നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണ് എം.എല്‍.എ ആനതാഴ്ച്ചിറ സന്ദര്‍ശിച്ചത്. യു.ഡി.എഫ് സര്‍ക്കാരിന്റ കാലത്ത് 2013ലാണ്് ആനതാഴ്ച്ചിറ നവീകരിക്കാന്‍ തീരുമാനിച്ചത്. 455 മീറ്റര്‍ നീളവും 100മുതല്‍ 130മീറ്റര്‍ വരെ വീതിയുമുള്ള ഈ ചിറയുടെ ഒന്നാംഘട്ട നവീകരണം 170 മീറ്റര്‍ നീളത്തില്‍ 2.10 കോടി രൂപ മുടക്കി പൂര്‍ത്തീകരിച്ചിരുന്നു. 2014 ഏപ്രിലില്‍ ജലവിഭവ വകുപ്പുമന്ത്രി പി.ജെ ജോസഫാണ് ഉദ്ഘാടനം ചെയ്തത്.
ഫില്‍ട്രേഷന്‍ ഗ്യാലറി ഉള്‍പ്പെടെ നിര്‍മിച്ചെങ്കിലും പുല്ലുവളര്‍ന്ന് ചെളിയും കന്നുകാലികളെ കുളിപ്പിക്കുന്ന മലിനജലവും ഗ്യാലറിയെ ഉപയോഗ യോഗ്യമല്ലാതാക്കി. 2014 ജൂലൈയില്‍ 235 മീറ്റര്‍ നീളത്തിലും 100 മീറ്റര്‍ വീതിയിലും 2.22കോടി രൂപ അടങ്കലില്‍ രണ്ടാം ഘട്ട പണി ആരംഭിച്ചെങ്കിലും പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ ജലഅതോറിറ്റി തന്നെ പണി നിര്‍ത്തിവയ്പ്പിച്ചു. ഇതിനിടെ കരയില്‍ കുന്നുകൂട്ടിയിട്ടിരുന്ന മണ്ണ് മഴയില്‍ കുത്തിയൊലിച്ചിറങ്ങി ചിറയുടെ കുറേ ഭാഗങ്ങളും നികന്നു. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് സര്‍ക്കാരുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാക്കാര്യങ്ങളും ചെയ്യുമെന്ന് സി. ദിവാകരന്‍ പറഞ്ഞു. എം.എല്‍.എയ്‌ക്കൊപ്പം ജലഅതോറിറ്റി എക്‌സ്‌ക്യൂട്ടീവ് എന്‍ജീനിയര്‍ അജയകുമാര്‍, എ.ഇ ശശികുമാര്‍ എന്നിവരും ഉണ്ടായിരുന്നു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികളും പ്രദേശവാസികളും സ്ഥലത്ത് എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."