HOME
DETAILS

കൊവിഡ്  പ്രതിസന്ധി:  എസ്‌ ഐ സി ആഗോള ആത്മീയ പ്രാർത്ഥനാ സംഗമം വ്യാഴാഴ്ച്ച രാത്രി 10  മണിക്ക്, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും

  
backup
May 18 2020 | 05:05 AM

sic-global-khathmul-quraan-meet-on-thursday2020

     റിയാദ്: കൊവിഡ്-19 മഹാമാരി മരണം വിതച്ച് ഭീകരത പടർത്തി കത്തിപ്പടരുമ്പോൾ പ്രാർത്ഥനയല്ലാതെ മറ്റൊരു വഴിയില്ലെന്ന് ലോകം അംഗീകരിച്ചിരിക്കുന്ന വേളയിൽ സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗോള ആത്മീയ, പ്രാർത്ഥനാ സദസ് സംഘടിപ്പിക്കുമെന്ന് സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ ഭാരവാഹികൾ അറിയിച്ചു. റമദാൻ 28 ന് രാത്രിയാണ് ആത്‌മീയ സംഗമം. ജിസിസി രാജ്യങ്ങളിലെ സമസ്‌ത പോഷക സംഘടനകളായ യുഎഇ സുന്നി കൗൺസിൽ, കുവൈത്ത്‌ കേരള ഇസ്‌ലാമിക് കൗൺസിൽ, കേരള ഇസ്‌ലാമിക് സെന്റർ ഖത്തർ, സമസ്‌ത ബഹ്‌റൈൻ കമ്മിറ്റി,  മസ്‌കറ്റ് സുന്നി സെന്റർ, സലാല സുന്നി സെന്റർ, ലണ്ടൻ, തുർക്കി, മലേഷ്യ, ന്യൂസിലാൻഡ്, നൈജീരിയ, ഫ്ലോറിഡ തുടങ്ങി വിവിധ രാജ്യങ്ങളിലെ സമസ്‌ത ഇസ്‌ലാമിക്, സുന്നി സെന്ററുകളുടെ സംയുക്തതയിലാണ് ആത്മീയ സംഗമം സംഘടിപ്പിക്കുന്നത്.  

      ലോകത്തെ ഏതു കാര്യങ്ങൾക്കും ഉടനടി പരിഹാരം തങ്ങളുടെ അടുത്തുണ്ടെന്നു അഹങ്കരിച്ചു നടന്നവർ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത വൈറസിന് മുന്നിൽ പകച്ചു നിൽക്കുകയാണ്. ഇതിനെ പിടിച്ചു കെട്ടാൻ ഇനിയെന്താണ് പ്രതിവിധിയെന്ന ചിന്തയിലാണിന്ന് ലോകം. ഭീതി പടർത്തി മരണം താണ്ഡവമാടുമ്പോൾ മറു ഭാഗത്ത് വൈറസ് മൂലം സാമ്പത്തിക മേഖലയും ജീവിത സാഹചര്യവും വളരെ മോശമാകുന്ന അവസ്ഥയിലുമാണ്. ഈ സാഹചര്യത്തിലാണ് ലോക്‌ഡൗണിൽ ഒറ്റപ്പെട്ടു നിൽക്കുന്നവർക്ക് ആശ്വാസമേകിയും പരിഹാരം തേടിയും ആഗോള ആത്മീയ സംഗമം സംഘടിപ്പിക്കുവാൻ സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി തീരുമാനിച്ചത്.

       റമദാൻ 28 ന് (മെയ് 21) ന് രാത്രി മക്ക സമയം പത്ത് മണി മുതൽ ആരംഭിക്കുന്ന ഗ്ലോബൽ ഖത്മുൽ ഖുർആൻ ദുആ മജ്‌ലിസിനും, നാഷണൽ എസ്ഐസി കമ്മിറ്റി നടത്തി വരുന്ന "പവിത്ര മാസം പരീക്ഷങ്ങൾക്ക് പരിഹാരം" എന്ന റമദാൻ ക്യാമ്പയിൻ സമാപനത്തിന്റെ ഭാഗമായി നടക്കുന്ന സമാപന സന്ദേശവും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകുമെന്നും സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പവിത്രമാസം പരീക്ഷണങ്ങൾക്ക് പരിഹാരം എന്ന വിഷയത്തിൽ സിംസാറുൽ ഹഖ് ഹുദവി, "കൂനൂ റബ്ബാനിയ്യീന വലാ തകൂനൂ റമദാനിയ്യീൻ" എന്ന വിഷയത്തിൽ പ്രവാസ ലോകത് നിന്നുള്ള സമസ്‌ത കേന്ദ്ര  മുശാവറ അംഗം അബ്‌ദുസ്സലാം ബാഖവി വടക്കേക്കാട് എന്നിവരും സംസാരിക്കും.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിശ്വാസികൾക്ക് പങ്ക് കൊള്ളുവാനായി ഫേസ്‌ബുക്ക്, സും എന്നിവയിൽ ലൈവ് സംപ്രേക്ഷണവും ഉണ്ടാകും.

     സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ ഫേസ്‌ബുക്ക് പേജായ https://www.facebook.com/SICSaudi/live എന്നിവയിലാണ് ലൈവ് പരിപാടി നടക്കുക. അതോടൊപ്പം ലോകത്തെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ സമസ്ത സംഘടന ഭാരവാഹികളുടെ സംയുക്ത പ്രതിനിധി സംഗമവും നടക്കും. "പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം" എന്ന ക്യാമ്പയിന്റെ ഭാഗമായി നടന്ന ഖുർആൻ മുസാബഖ 2020 യുടെ ഭാഗമായി സബ്‌ജൂനിയർ, ജൂനിയർ, സീനിയർ, ജനറൽ, ഉലമ വിഭാഗം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായി സെൻട്രൽ, നാഷണൽ തല മത്സരങ്ങൾ വിപുലമായി നടന്നിരുന്നു. നാഷണൽ വിജയികളെ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഗ്ലോബൽ സംഗമത്തിൽ പ്രഖ്യാപിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി ചേർന്ന ഓൺലൈൻ യോഗത്തിൽ വിവിധ രാജ്യങ്ങളിലെ സമസ്‌ത  സംഘടന ഭാരവാഹികൾ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  31 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  12 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  14 hours ago