66 കെ.വി ലൈന്‍ പണിമുടക്കി; മലയോര മേഖല ഇരുട്ടിലായി
നിലമ്പൂര്‍: മഞ്ചേരി-നിലമ്പൂര്‍ ലൈനില്‍ രണ്ടിടത്ത് മരം വീണതിനെ തുടര്‍ന്ന് മലയോര മേഖല ഇരുട്ടിലായി. നിലമ്പൂര്‍, പൂക്കോട്ടുംപാടം, എടക്കര 66 കെവി സബ്സ്റ്റേഷനുകള്‍ പൂര്‍ണമായും നിലച്ചു. ഉച്ചയ്ക്ക് ശേഷം ഒന്നര യോടെ ഉണ്ടായ കാറ്റിലാണ് നെടുമുണ്ടക്കുന്ന്, സബ് സ്റ്റേഷനു മുന്‍വശം എന്നിവിടങ്ങളില്‍ മരങ്ങള്‍ വീണ് വൈദ്യുതി ലൈന്‍ തകര്‍ന്നത്. രാത്രി ഏറെ വൈകിയിട്ടും മരം മുറിച്ചു മാറ്റല്‍ പ്രവൃത്തി നടക്കുകയാണ്. നിലമ്പൂര്‍ സബ് സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുത വിതരണം തടസ്സപ്പെട്ടതാണ് എടക്കര, പൂക്കോട്ടുപാടം സബ് സ്റ്റേഷനുകളെ ബാധിച്ചത്. അതേ സമയം അകമ്പാടം, കാരാട് ഭാഗങ്ങളില്‍ താല്കാലിക സംവിധാനം ഒരുക്കി വൈദ്യുതി പുന:സ്ഥാപിച്ചു.
എന്നാല്‍ കക്കാടംപൊയില്‍ ലൈനില്‍ നിന്നും അകമ്പാടം ഫീഡറിലേക്ക് വൈദ്യുതി താല്കാലികമായി ഒരുക്കിയതോടെ വോള്‍ട്ടേജില്‍ വ്യതിയാനം വരികയായിരുന്നു. പലയിടങ്ങളിലും വൈദ്യുത ബള്‍ബുകളെയും ട്യൂബുകളെയും വോള്‍ട്ടേജ് വ്യതിയാനം സാരമായി ബാധിച്ചു. ഇന്ന് വൈകീട്ടോടെമാത്രമേ വൈദ്യുതി പൂര്‍ണമായും പുന:സ്ഥാപിക്കാനാവൂ എന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."