ഉപ്പുതറ ഗവ. ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല; രോഗികള്‍ വലയുന്നു
ഉപ്പുതറ: ആവശ്യത്തിനു ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തതിനാല്‍ ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ വലയുന്നു. മഴക്കാലം ആരംഭിച്ചതോടെ ദിവസേന അഞ്ഞൂറിലധികം രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ സമയത്ത് ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയാത്ത അവസ്ഥയാണ്.
മൂന്നു ഡോക്ടര്‍മാരും മൂന്നു നഴ്‌സുമാരും അശ്രാന്തപരിശ്രമം നടത്തിയാണ് രോഗികള്‍ക്ക് ചികില്‍സ നല്‍കുന്നത്. മണിക്കൂറുകള്‍ കാത്തിരുന്നാണ് രോഗികള്‍ ചികിത്സനേടുന്നത്. ഭക്ഷണംപോലും കഴിക്കാതെയാണ് ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് ചികിത്സ നല്‍കുന്നത്.
കാത്തിരിക്കുന്നതിനിടയില്‍ രോഗികള്‍ ജീവനക്കാരോടും ഡോക്ടറോടും തട്ടിക്കയറുന്നത് നിത്യസംഭവമാണ്.
വര്‍ഷങ്ങള്‍ക്കുമുമ്പ് പി.എച്ച്.സി ആയിരുന്ന ആശുപത്രിയെ മദര്‍ സി.എച്ച്.സി ആയി ഉയര്‍ത്തിയിരുന്നു. അന്നത്തെ സ്റ്റാഫ് പാറ്റേണാണ് ഇന്നുമുള്ളത്. നാലു ഡോക്ടര്‍മാര്‍, നാലു നഴ്‌സുമാര്‍, ഒരു ഫാര്‍മസിസ്റ്റ്, രണ്ട് ഗ്രേഡ് രണ്ട് ജീവനക്കാര്‍ എന്നിങ്ങനെയാണ് അന്നുണ്ടായിരുന്ന പാറ്റേണ്‍. ഇതില്‍ ഒരു ഡോക്ടര്‍, ഒരു നഴ്‌സ്, ഗ്രേഡ് രണ്ട് എന്നിവരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
കുറഞ്ഞത് ഏഴു ഡോക്ടര്‍മാരും ഏഴു നഴ്‌സുമാരും മൂന്നു ഫാര്‍മസിസ്റ്റുമാരും ആറ് ഗ്രേഡ് രണ്ട് ജീവനക്കാരുമുണ്ടങ്കിലേ ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമായി പോകുകയുള്ളൂ. മൂന്നു നഴ്‌സുമാരുംചേര്‍ന്ന് പകലത്തെ ഒ.പിയും ഐ.പിയും നൈറ്റും നോക്കേണ്ട ഗതികേടിലാണ്. ഫാര്‍മസിസ്റ്റ് അവധിയെടുത്താല്‍ ഫാര്‍മസി നോക്കേണ്ടതും ഈ നഴ്‌സുമാര്‍ തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."