HOME
DETAILS
MAL
സംസ്ഥാനത്ത് കനത്ത മഴ; വൈക്കത്ത് ക്ഷേത്രത്തിന്റെ ഊട്ടുപുരയും കലാപീഠവും തകര്‍ന്നു
backup
May 18 2020 | 05:05 AM
തിരുവനന്തപുരം: ഉംപുന്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി രൂപപ്പെട്ട് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങിത്തുടങ്ങിയതോടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. കേരളത്തിലെ നാല് ജില്ലകളില്‍ മഴ ശക്തമായി തുടരും.
കോട്ടയം വൈക്കത്ത് കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടമുണ്ടായി. അന്‍പതിലേറെ വീടുകള്‍ തകര്‍ന്നു. വൈക്കം ക്ഷേത്രത്തിന്റെ ഊട്ടുപുരയും കലാപീഠവും തകര്‍ന്നു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. നിരവധി വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. വൈദ്യുതിബന്ധം പൂര്‍ണമായും തകരാറിലായി.
ഞായറാഴ്ച വൈകീട്ടോടെ ആഞ്ഞുവീശിയ മഴ രണ്ടുമണിക്കൂറിലേറെ നീണ്ടിരുന്നു. ജില്ലയില്‍ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് മഴ തുടരുന്നുണ്ട്. ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."