ചളവറ കൃഷിഭവന്റെ നേതൃത്വത്തില്‍ വിഷുച്ചന്ത ആരംഭിച്ചു
വല്ലപ്പുഴ: ചളവറ കൃഷിഭവന്റെ നേതൃത്വത്തില്‍ വിഷുക്കണി ചന്ത ആരംഭിച്ചു. ചളവറയിലെ കര്‍ഷകര്‍ ഉല്പാദിപ്പിച്ച പച്ചക്കറി, പഴം, മട്ട അരി , നാടന്‍ കോഴി തുടങ്ങിയവയാണ് ചന്തയിലുള്ളത്.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സുധാകരന്‍ വിഷുക്കണി ചന്ത ഉദ്ഘാടനം ചെയ്തു. പാലാട്ടുപടി പാടശേഖര സമിതി സെക്രട്ടറി പി. ഹരിദാസന് കണിവെള്ളരി നല്കിയാണ് ഉദ്ഘാടനം ചെയ്തത് .
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന്‍ അധ്യനായി. കൃഷി ഓഫിസര്‍ എ.ആര്‍ ഷിബു, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രീത, എ ഷീല ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ പി സത്യപാലന്‍, ടി. വിലാസിനി, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് കെ. വേണുഗോപാല്‍, രാധാകൃഷ്ണന്‍ പങ്കെടുത്തു
ചളവറ കൃഷിഭവന്റെ നേതൃത്വത്തില്‍ ആരംഭിച്ച വിഷുക്കണി ചന്ത ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി. കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."