സഊദിയിൽ ആശങ്ക ഉയർത്തി വൈറസ് വ്യാപനം, ഇന്ന് സ്ഥിരീകരിച്ചത് 2593 വൈറസ് ബാധ, 3026 മോചനം. 08 മരണം
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 08 പേർ മരിച്ചതായും 2593 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജ്യത്തെ ഏറ്റവും പുതിയ വൈറസ് ബാധ വിവരങ്ങൾ വ്യക്തമാക്കിയത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 320 ആയും വൈറസ് ബാധിതർ 57345 ആയും ഉയർന്നിട്ടുണ്ട്. ഇവരിൽ 28718 ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 237 രോഗികൾ അതീവ ഗതരാവസ്ഥയിലായെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് 3026 രോഗികളാണ് രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 28748 ആയും ഉയർന്നു.
#الصحة تعلن عن تسجيل (2593) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (8) حالات وفيات رحمهم الله، وتسجيل (3026) حالة تعافي ليصبح إجمالي عدد الحالات المتعافية (28,748) حالة ولله الحمد. pic.twitter.com/nC3mrBtPLO
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) May 18, 2020
തിങ്കളാഴ്ച്ച സ്ഥിരീകരിച്ച വൈറസ് ബാധ കണക്കുകൾ ഇങ്ങനെയാണ്. റിയാദ് 642, മക്ക 510, ജിദ്ദ 305, മദീന 245, ദമാം 174, ഹുഫൂഫ് 147, ഖോബാർ 133, ഖത്വീഫ് 71, ത്വായിഫ് 64, ദിരിയ 44, ദഹ്റാൻ 34, ജുബൈൽ 33, ഹസം അൽ ജലാമിദ് 23, ബുറൈദ, അസിഹൻ (18 വീതം), യാമ്പു 16, ബഖീഖ് 10, തബൂക്, ശറൂറ, അൽഖർജ് (09 വീതം), ദിബാ, ഹായിൽ (08 വീതം), മൻഫദ അൽ ഹുദൈദ 07, ഹഫർ അൽ ബാത്വിൻ 06, അൽ ജഫർ, ജദീദ് അറാർ (04 വീതം), മഹദ് അൽ ദഹബ്, ഖുലൈസ്, അൽറൈൻ, റമാഹ് (03 വീതം), ഖമീസ് മുശൈത്, മഹായിൽ അസീർ, റാസ്തന്നൂറ, അറാർ, ഹോത്ത ബനീ തമീം, റൗദത്തുൽ അറദ്, ദവാദ്മി, അസുൽഫി (02 വീതം), അൽ ഖർജ്, നാരിയ, ഉനൈസ, അൽ ഖുറ, അൽ ഗസാല, സുലൈമാനിയ, താദിഖ്, അൽ മജ്മഅ, ലൈല, വാദി അൽ ദിവാസിർ,അൽ സുലൈൽ, ഹോത്താ സുദൈർ, വതീലാൻ, മറാത് എന്നിവിടങ്ങളിൽ ഓരോ വൈറസ് ബാധ കേസുകളുമാണ് ഇന്ന് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."