സ്വകാര്യ ബസ് ഇടിച്ച് അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്
ചെങ്ങന്നുര്‍: കാല്‍ നടയാത്രികനായ അന്യസംസ്ഥാന തൊഴിലാളിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്.
വെസ്റ്റ് ബംഗാള്‍- രാജ്ഗഞ്ച് ഉത്തര്‍ ഭിനക് പൂര്‍ ഖലാസി ഗോവിന്ദ് പൂര്‍ സ്വദേശിയായ ഹെലാല്‍ നാഗ്ബാന്‍ഷി (28) നാണ് പരിക്കേറ്റത് ഇന്നലെ വൈകിട്ട് 3.15 ന് എം സി റോഡില്‍ ചെങ്ങന്നൂര്‍ കെ.എസ്.ആര്‍ ടി സി യ്ക്ക് മുന്‍വശം ആയിരുന്നു സംഭവം.തിരുവനന്തപുരത്തു നിന്നും ചെങ്ങന്നൂര്‍ കെ.എസ്.ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി പത്തനംതിട്ടയ്ക്ക് പോകുവാന്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലേക്ക് നടക്കുമ്പോഴായിരുന്നു ഇയാള്‍.
ഈ സമയം കോഴഞ്ചേരി ചെങ്ങന്നൂരില്‍ ഓടുന്ന സ്വകാര്യ ബസ് ഇയാളെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. .ഇടിയുടെ ആഘാതത്തില്‍ ദൂരേയ്ക്ക് തെറിച്ച് മറ്റൊരു വാഹനത്തില്‍ തട്ടി റോഡിലേയ്ക്ക് വീണ ഇയാള്‍ അതേ വാഹനത്തിന്റെ അടിയില്‍ പ്പെടുകയും പിന്‍ചക്രം വലതു കാലിലൂടെ കയറിയിറങ്ങുകയും വലതുകാല്‍ മുറിഞ്ഞു തൂങ്ങിയ നിലയിലും മുഖത്തിനും സാരമായ നിലയില്‍ പരിക്കുണ്ട്.
അപകടം കണ്ടു നിന്നവര്‍ ഇയാളെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം 'വിദഗ്ധ ചികിത്സക്ക് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.
ഇയാളില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നുമാണ്ട് മേല്‍വിലാസം പോലീസിനു ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."