HOME
DETAILS
MAL
ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു
backup
April 12 2017 | 19:04 PM
എരുമപ്പെട്ടി: വെള്ളറക്കാട് കൊല്ലം പടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. വെള്ളറക്കാട് തേജസ് എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായ സന്ദീപ് (23), സനു(21), ശരത് (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. വെള്ളറക്കാട് തേജസ് എഞ്ചിനീയറിങ് കോളജിന് സമീപം ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിയോടെയാണ് അപകടം നടന്നത്. ഇരുവശങ്ങളില്‍ നിന്നും വരികയായിരുന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ വിദ്യാര്‍ഥികളെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."