ഇരുട്ടില്‍ തപ്പി ബി.ജെ.പി, രാഷ്ട്രീയ കൊലപാതകം ആയുധമാക്കാന്‍ യു.ഡി.എഫ്
തിരുവനന്തപുരം: ശബരിമല പ്രചാരണ വിഷയമാക്കുന്നതിനെതിരേ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രംഗത്ത് വന്നതോടെ പ്രചാരണവഴികള്‍ തേടി മുന്നണികള്‍. ശബരില വിഷയം തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന് കണക്കുകൂട്ടിയിരുന്ന ബി.ജെ.പി ഇരുട്ടില്‍ തപ്പുകയാണ്. അതേസമയം ശബരിമല വിഷയവും പ്രചാരണായുധമാക്കാമെന്നു കരുതിയിരുന്ന യു.ഡി.എഫും പുതിയ സാഹചര്യത്തില്‍ മാറി ചിന്തിക്കാനാണ് സാധ്യത.
പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ കൊലപാതകമായിരിക്കും മുഖ്യ എതിരാളിയായ എല്‍.ഡി.എഫിനെതിരേ യു.ഡി.എഫ് ഉന്നയിക്കുക. എല്‍.ഡി.എഫ് മത്സരിക്കുന്ന 20ല്‍ 14 ഇടങ്ങളിലുമുള്ള സി.പി.എം സ്ഥാനാര്‍ഥികള്‍ക്കെതിരേ കൊലപാതക വിഷയം പ്രചരിപ്പിച്ച് വോട്ടുതേടാനാണ് യു.ഡി.എഫ് ആലോചിക്കുന്നത്. സ്ത്രീസുരക്ഷ ഉള്‍പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളും യു.ഡി.എഫ് ആയുധമാക്കും.
എന്നാല്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുകളെ ചോദ്യം ചെയ്യുമെന്ന് തന്നെയാണ് ബി.ജെ.പി നേതാക്കളുടെ മുന്നറിയിപ്പ്. ശബരിമലയല്ലാതെ മറ്റൊരു വിഷയവും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പിക്കില്ലെന്നുള്ളതാണ് വസ്തുത. അതേസമയം സുപ്രിംകോടതി വിധിയെ മതവികാരം ഇളക്കിവിടുന്ന തരത്തില്‍ പ്രചരിപ്പിച്ചാല്‍ ചട്ടലംഘനമാകുമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ മുന്നറിയിപ്പ് വന്നതോടെ ഇനിയെന്തുചെയ്യുമെന്ന ആശങ്കയും ബി.ജെ.പിക്കുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ചുവരെഴുത്തും ബാനറുമൊക്കെയായി സംസ്ഥാനമൊട്ടാകെ പ്രചാരണപരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു. കൊടും ചൂടിലും മിക്ക സ്ഥാനാര്‍ഥികളും പ്രചാരണപരിപാടികളുമായി സജീവമായി രംഗത്തെത്തി. സ്ഥാനാര്‍ഥി നിര്‍ണയം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ലെങ്കിലും യു.ഡി.എഫ് മിക്കയിടത്തും പ്രചാരണപരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."