HOME
DETAILS
MAL
കൊവിഡ്: ഓഫിസുകള്‍ക്ക് മാര്‍ഗരേഖ പുറത്തിറക്കി
backup
May 19 2020 | 03:05 AM
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ഓഫിസുകളില്‍ കൊവിഡ് വ്യാപനം തടയുന്നതിന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാര്‍ഗരേഖ പുറത്തിറക്കി.
സ്ഥാപനങ്ങളിലെ കഫ്തീരിയകള്‍, മീറ്റിങ്ങ് റൂമുകള്‍, എലവേറ്ററുകള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, ഭക്ഷണഹാളുകള്‍, കോണിപ്പടികള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍ തുടങ്ങിയിടങ്ങളില്‍ സാമൂഹിക അകലം ഉറപ്പാക്കണം. സ്ഥാപനങ്ങള്‍ അടിസ്ഥാന കരുതല്‍ നടപടികള്‍ എപ്പോഴും പാലിക്കണം. ജീവനക്കാര്‍ മാസ്‌കുകള്‍ ധരിക്കണം. ഇടയ്ക്കിടെ കൈകഴുകണം. രോഗബാധ സംശയിക്കുന്നവര്‍ ഓഫിസിലെത്തരുത്.
ആര്‍ക്കെങ്കിലും രോഗലക്ഷണം കണ്ടാല്‍ അയാളെ ഐസോലേറ്റ് ചെയ്യുകയും ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും വേണം. 48 മണിക്കൂറിനിടയില്‍ ഒന്നോ രണ്ടോ കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കില്‍ ഓഫിസോ ബില്‍ഡിങോ സീല്‍ ചെയ്യേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."