തൊഴിലാളി ഐക്യമുണ്ടാക്കിയത് സി.ഐ.ടി.യു: കെ.കെ ദിവാകരന്
പാലക്കാട്: സി.ഐ.ടി.യുവിന്റെ പ്രവര്‍ത്തനമാണ് രാജ്യത്ത് തൊഴിലാളികളുടെ ഐക്യനിരയും യോജിച്ച സമരവും ഉണ്ടായതെന്ന് സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ.കെ ദിവാകരന്. സി.ഐ.ടി.യു മുന്‍ ജില്ലാ സെക്രട്ടറിയും ട്രേഡ് യൂണിയന് നേതാവുമായിരുന്ന പി.പി കൃഷ്ണന്റെ 19-ാം ചരമ വാര്‍ഷിക ദിനത്തോടനുബന്ദിച്ച് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്ന അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി സര്‍ക്കാരിനുകീഴില്‍ കഴിഞ്ഞ നാലു വര്‍ഷകാലത്തിനിടയില്‍ തൊഴിലാളികളുടെ കൂട്ട ആത്മഹത്യയാണ് നടന്നുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളികളെ സംരക്ഷിക്കാന്‍ ഒരു പരിപാടിയും ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്. നരേന്ദ്ര മോദി അധികാരത്തില്‍ വന്ന് നാല് വര്‍ഷം പൂര്‍ത്തീകരിച്ചതിനു ശേഷമാണ് തൊഴിലാളി വിരുദ്ദനിയമങ്ങള് നടപ്പിലാക്കി വരുന്നത്.
സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം. ഹംസ അധ്യക്ഷനായി. കെ. ഹരിദാസ്, വി.വി വിജയന്, നൗഷാദ്, കെ.എന്‍ നാരായണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."