രാസവസ്തു കലര്‍ത്തിയ മീന്‍ പിടികൂടി പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യവകുപ്പ്
പാലക്കാട്: ഫോര്‍മലിന്‍ ചേര്‍ത്ത 4,000 കിലോഗ്രാം ചെമ്മീന്‍ വാളയാറില്‍ പിടികൂടി. ശനിയാഴ്ച്ച അര്‍ധരാത്രിയോടെയാണ് ആന്ധ്രയില്‍നിന്ന് കൊണ്ടുവരികകായിരുന്ന ചെമ്മീന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടിയത്. 45ലേറെ മത്സ്യലോറികളില്‍ പരിശോധിച്ചതില്‍ ഒരു ലോഡിലായിരുന്നു ഫോര്‍മലിന്‍ ചേര്‍ത്ത മത്സ്യം കണ്ടെത്തിയത്.
കഴിഞ്ഞ ആഴ്ച 6,000 കിലോഗ്രാം ഉപയോഗ്യശൂന്യമായ മത്സ്യം വാളയാറില്‍ പിടികൂടിയിരുന്നു. പിടികൂടിയ മത്സ്യ ലോറി കസ്റ്റഡിയിലെടുത്തെന്നും ഫോര്‍മലിന്റെ സാന്നിധ്യം ഉറപ്പിക്കാനായി വീണ്ടും പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും കേസും മറ്റ് തുടര്‍നടപടികളും പരിശോധന ഫലം കിട്ടിയ ശേഷം തീരുമാനിക്കുമെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം അസി. കമ്മിഷണര്‍ ജോര്‍ജ് വര്‍ഗീസ് പറഞ്ഞു.
ആന്ധ്ര, തമിഴ്‌നാട്, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് വാളയാര്‍ വഴി കേരളത്തിലേക്ക് മത്സ്യങ്ങളെത്തുന്നത്. കേരളത്തിലേക്ക് വരുന്ന മത്സ്യങ്ങള്‍ നിത്യേന പരിശോധിക്കാന്‍ ജോലിക്കാരുടെ കുറവ് കാരണം സംവിധാനമില്ല. ജില്ലയില്‍ 13 ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് എട്ടുപേര്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഭക്ഷ്യ വിഭാഗമായി ബന്ധപ്പെട്ട മറ്റു പരിശോധനകളും ഓഫിസ് ജോലികള്‍ക്കും ശേഷം മാസത്തില്‍ രണ്ടോ മൂന്നോ തവണകളില്‍ മാത്രമേ മത്സ്യ ലോഡുകള്‍ പരിശോധിക്കാറുള്ളു.
കഴിഞ്ഞ രണ്ടു പരിശോധനകളിലും തുടര്‍ച്ചായായി വാളയാറിലെത്തുന്ന മത്സ്യങ്ങളില്‍ ഫോര്‍മലിന്‍ അടക്കമുള്ള രാസവസ്തുക്കള്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."