മദ്‌റസകള്‍ സമാധാനത്തിന്റെ വക്താക്കളെ വാര്‍ത്തെടുക്കുന്നു
കൊല്ലം: മദ്‌റസകള്‍ സമാധാനത്തിന്റെയും ശാന്തിയുടെയും സംസ്‌കാരത്തിന്റെയും വക്താക്കളെ വാര്‍ത്തെടുക്കുന്ന കേന്ദ്രങ്ങളാണെന്ന് ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
റമദാന്‍ അവധി കഴിഞ്ഞ് മദ്‌റസകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന്റെ പ്രവേശനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍, തിരുസുന്നത്ത്, ഇസ്‌ലാമിക ചരിത്രം, ഇന്ത്യാ ചരിത്രം, സ്വഭാവ സംസ്‌കരണം, മദ്ഹബുകളില്‍ അധിഷ്ഠിതമായ കര്‍മശാസ്ത്രം, ഉല്‍കൃഷ്ടമായ അയല്‍ബന്ധം, ഉന്നതമായ സാമൂഹികമാനം, സദാചാര ധാര്‍മിക മൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ഒന്നുമുതല്‍ 12-ാം ക്ലാസുവരെ പഠിപ്പിക്കപ്പെടുന്നത്.ദക്ഷിണ കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസില്‍ 3000 ഓളം മദ്‌റസകള്‍ നിലവിലുണ്ട്. അടുത്ത കാലത്തായി മദ്ഹബുകള്‍ക്ക് വിരുദ്ധമായ ഒരു സിലബസ് ബോംബയില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അത് കേരളത്തിലെ മദ്‌റസകളില്‍ നടപ്പിലാക്കാന്‍ ചില തല്‍പരകക്ഷികള്‍ നിഗൂഢമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."