അതിര്‍ത്തി വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം തമിഴ്‌നാട് പൊലിസ് പരിശോധന നടത്തി
മറയൂര്‍ (ഇടുക്കി): ചിന്നാര്‍ വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന ആനമല ടൈഗര്‍ റിസര്‍വിലെ തമിഴ്‌നാട് വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സംശയിച്ച തമിഴ്‌നാട് നക്‌സല്‍ ഓപ്പറേഷന്‍ പൊലിസ് സംഘം പരിശോധന നടത്തി. ആനമല ടൈഗര്‍ റിസര്‍വിലെ ഉദുമലപേട്ട-അമരാവതി റെയ്ഞ്ചുകളില്‍ ആയുധധാരികളായ സംഘത്തെ കണ്ടതായി ആദിവാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് തമിഴ്‌നാട് വനം വകുപ്പ്, പൊലിസ്, തമിഴ്‌നാട് നക്‌സല്‍ ഓപറേഷന്‍ പൊലിസ് വിങ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് എന്നിവയുടെ നേതൃത്വത്തില്‍ വനമേഖല അരിച്ച്‌പെറുക്കിയത്.
പൊലിസ് നടത്തിയ പരിശോധനയില്‍ അമരാവതി മുതലവളര്‍ത്തല്‍ കേന്ദ്രത്തിന് സമീപത്ത് നിന്ന് സംശയാസ്പദമായി മാഹാരാഷ്ട്ര സ്വദേശി ശംഭു (21) എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കല്‍ നിന്നും തലയോട്ടിയോട് കൂടിയ കലമാനിന്റെ കൊമ്പ് കണ്ടെത്തി.
പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതിനെ തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്യും.
ചുങ്കം-തളിഞ്ചി മേഖലയില്‍ കൂടി ഒഴുകുന്ന തേനാറിന് സമീപം കാട്ടുതീ തടയുന്നതിനായി ഫയര്‍ ലൈന്‍ തെളിച്ചുകൊണ്ടിരുന്ന ആദിവാസികളാണ് ആറിന് അക്കരെ പത്തംഗ സംഘം ട്രാവല്‍ ബാഗും ആയുധങ്ങളുമായി കടന്ന് പോകുന്നത് കണ്ടത്. വളരെപ്പെട്ടന്ന് തന്നെ ഇവര്‍ വനമേഖലയിലേക്ക് കടന്ന് പോയതായും ഇവര്‍ അറിയിച്ചു. വിവിധ അന്വേഷണ സംഘങ്ങള്‍ക്ക് പുറമെ ദളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീരാമചന്ദ്രന്‍, എസ്.ഐമാരായ ശരവണ കുമാര്‍, ബാലാജി എന്നിവരുടെ നേതൃത്വത്തില്‍ അതിര്‍ത്തി മേഖലയില്‍ വാഹന പരിശോധനയും വനാതിര്‍ത്തികളില്‍ പട്രോളിങ്ങും നടത്തും.
അതിര്‍ത്തി വനമേഖലയായ മറയൂര്‍, ചിന്നാര്‍ വനമേഖലയിലെ ചന്ദനമര
ങ്ങള്‍ ലക്ഷ്യം വച്ചെത്തിയ ചന്ദനമോഷണ സംഘമാകാനും സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."