മെഡിക്കല്‍ കോളജില്‍ താല്‍ക്കാലിക നിയമനം
ആലപ്പുഴ:ജില്ലാ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ കീഴില്‍ മെഡിക്കല്‍ കോളജ് ആസ്പത്രയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍കാലികമായി ജീവനക്കാരെ നിയമിക്കുന്നു. റേഡിയോഗ്രാഫര്‍: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നടത്തുന്ന ഡി.ആര്‍.ടി.കോഴ്‌സ് പാസായവര്‍ക്കോ ഗവണ്‍മെന്റ് അംഗീകരിച്ച തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
സി.റ്റി.സ്‌കാനിങിലുള്ള പ്രവര്‍ത്തി പരിചയം വേണം. സ്റ്റാഫ് നേഴ്‌സ്: പ്ലസ് ടു അമ്പത് ശതമാനം മാര്‍ക്കോടെ പാസ്സായവര്‍ക്കും ഗവണ്‍മെന്റ് അംഗീകൃത ജി.എന്‍.എംബി.എസ്.സി നേഴ്‌സിങ് പാസായവര്‍ക്കും കേരള നഴ്‌സിങ് കൗണ്‍സിലിന്റെ രജിസ്‌ട്രേഷനും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.
കാഷ്യര്‍കംക്ലറിക്കല്‍ അസിസ്റ്റന്റ്:ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ഗവണ്‍മെന്റ് അംഗീകരിച്ച തത്തുല്യ യോഗ്യത, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ (ഡി.സി.എ) അല്ലെങ്കില്‍ ഗവണ്‍മെന്റ് അംഗീകരിച്ച തത്തുല്യ യോഗ്യത, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം എന്നിവ വേണം. സെക്ക്യൂരിറ്റി സ്റ്റാഫ്:40 വയസിനും 50 വയസിനും ഇടയ്ക്ക് പ്രായമുള്ള വിമുക്തഭടന്‍ ആയിരിക്കണം. ജനറല്‍ ഡ്യൂട്ടി സോള്‍ജിയറിന് മുന്‍ഗണന.പൂര്‍ണ്ണ ആരോഗ്യവാന്‍ ആയിരിക്കണം. അപേക്ഷകര്‍ (ആദ്യ മൂന്ന് വിഭാഗം) 18നും 36 നും ഇടയില്‍ പ്രായമുള്ളവര്‍ ആയിരിക്കണം.
പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ള അപേക്ഷകര്‍ യോഗ്യത, വയസ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത് പകര്‍പ്പ് സഹിതം ഏപ്രില്‍ 17ന് ബുധനാഴ്ച വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ആലപ്പുഴ ജില്ല കാന്‍സര്‍ കെയര്‍ സൊസൈറ്റി, മെഡിക്കല്‍ കോളജ് ആശുപത്രി കോംപ്ലക്‌സ്, വണ്ടാനം, ആലപ്പുഴ എന്ന വിലാസത്തില്‍ വേണം അപേക്ഷ സമര്‍പ്പിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."