രാഹുലെന്നു വിളിക്കൂ...സാര്‍ വേണ്ട: ഹര്‍ഷാരവത്തോടെ കോണ്‍ഗ്രസ് അധ്യക്ഷനെ അനുസരിച്ച് വിദ്യാര്‍ഥികള്‍
ചെന്നൈ: എന്നെ രാഹുലെന്നു വിളിക്കൂ. സാര്‍ എന്ന വിളിയേക്കാള്‍ എനിക്കിഷ്ടം അതാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ അക്ഷരം പ്രതി അനുസരിച്ച് വിദ്യാര്‍ഥികള്‍. ഹര്‍ഷാരവത്തോടെ അതിനെ സ്വീകരിച്ച് വിദ്യാര്‍ഥിക്കൂട്ടം.
ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ചെന്നൈയിലെത്തിയ അദ്ദേഹം കോളജ് വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു.
ഇന്ത്യയില്‍ വിദ്യാഭ്യാസത്തിനുവേണ്ടി ചെലവഴിക്കുന്ന തുകയുടെ തോത് വളരെ കുറവാണെന്നും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഇത് വര്‍ധിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു.
ഫണ്ടു മാത്രമല്ല പ്രശ്നം. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും പ്രധാനമാണ്. കൂടുതല്‍ സ്വതന്ത്രമാകേണ്ടതുണ്ട് വിദ്യാഭ്യാസ രംഗം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തൊഴില്‍ മേഖലയിലും 33 ശതമാനം സ്ത്രീ സംവരണം പൂര്‍ണമായും നടപ്പാക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."