ടൈല്‍സ് വ്യാപാരം പ്രതിസന്ധിയിലെന്ന് അസോസിയേഷന് ഭാരവാഹികള്‍
കോട്ടയം: ചാര്‍ജ് വര്‍ധനവും നിയന്ത്രണങ്ങളും ഉദ്യോഗസ്ഥരുടെ അനാവശ്യമായ ഇടപെടലുകളും ടൈല്‍സ് വ്യാപാരം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ഓള് കേരള ടൈല്‍സ് ആന്‍ഡ് സാനിട്ടറിവെയര്‍ ഡീലേഴ്സ് അസോസിയേഷന്.
ഗുജറാത്തില്‍നിന്നും കേരളത്തിലേക്ക് കപ്പല്‍ മാര്‍ഗം കൊണ്ടുവരുന്ന ടൈല്‍, സാനിട്ടറി ഉല്‍പ്പന്നങ്ങള്‍ക്ക് കൊച്ചി ഷിപ്പിയാര്‍ഡ് വരെയുള്ള ഫ്രൈറ്റ് ചാര്‍ജ് യാതൊരുവിധ കൂടിയാലോചന കൂടാതെ വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്.
മുന്‍പ് 50000 രൂപയായിരുന്ന ഫ്രൈറ്റ് ചാര്‍ജ് 10000 രൂപാ വര്‍ദ്ധിപ്പിച്ച് 60000 രൂപയാക്കി. ചരക്ക് ലോറികളുടെ ഇന്‍ഷ്വുറന്‍സ് പ്രീമിയം 5000 രൂപ മുതല്‍ 12,000 രൂപ വരെ വര്ദ്ധിപ്പിച്ചെന്നാരോപിച്ചു പ്രദേശിക ചരക്ക് ലോറി ഉടമകള്‍ ട്രിപ്പിന് 1000 ആയിരം രൂപ ലോറി വാടക വര്‍ധിപ്പിച്ചത്.
നിരക്ക് വര്‍ദ്ധന ബലപ്രയോഗത്തിലൂടെ ഈടാക്കാന്‍ ശ്രമിക്കുന്നത് സംഘര്‍ഷത്തിലേക്കു വലിച്ചിഴയ്ക്കുകയാണെന്നും ഡീലേഴ്സ് അസോസിയേഷന് ആരോപിച്ചു. ലോറി സമരം നടത്തി വാടക വര്‍ധിപ്പിക്കാനുള്ള നീക്കം ചെറുക്കുമെന്നും അസോസിയേഷന് പറഞ്ഞു. ഡീസല്‍ വില കുറയുമ്പോള്‍ വാടക കുറയ്ക്കാന്‍ ലോറി ഉടമകള്‍ തയാറാകുന്നില്ല.
ലോറി സമരത്തെത്തുടര്‍ന്നുണ്ടായ ഡമറേജ് ചാര്‍ജുകള്‍ നല്‍കില്ലെന്ന് ടൈല്‍ വ്യാപാരികള്‍ പറഞ്ഞു.
മുന്‍കാലങ്ങളില്‍ ചെയ്തിരുന്നതുപോലെ ഫാക്ടറികളില്‍നിന്നും വാങ്ങുന്ന ടൈല്‍ ഉല്പന്നങ്ങള് വ്യാപാരികളുടെ ഗോഡൗണുകളിലോ ഷോറൂമുകളിലോ എത്തിച്ചുതരുന്നതുവരെയുള്ള ഉത്തരവാദിത്വം ഓര്‍ഡര്‍ സ്വീകരിക്കുന്ന ഷിപ്പിങ് കമ്പനികളോ, ഫോര്‍വേഡുകളോ ഏല്ക്കണമെന്ന് ഓള് കേരള ടൈല്‍സ് ആന്‍ഡ് സാനിട്ടറിവെയര്‍ ഡീലേഴ്സ് അസോസിയേഷന് പ്രസിഡന്റ് എ.ഡി. ജോണ്‍, ജനറല്‍ സെക്രട്ടറി ബിനോയി വെട്ടിക്കാട്ടില്‍, സതീഷ് മയൂര എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."