ലോക്ക് ഡൗണില്‍ അമിത വില, കരിഞ്ചന്ത: വിജിലന്‍സ് പരിശോധനയില്‍ 5631 കട ഉടമകള്‍ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ അമിത വില, പൂഴ്ത്തിവയ്പ്പ്. കരിഞ്ചന്ത എന്നിവ തടയാന്‍ സംസ്ഥാനത്ത് വിജിലന്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്നലെ വരെ ആകെ 5631 കട ഉടമകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി വിജിലന്‍സ് അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ച് 30നാണ് ക്രമക്കേടുകള്‍ കണ്ടെത്താന്‍ സംസ്ഥാന വ്യാപക പരിശോധന ആരംഭിച്ചത്. ചില വ്യാപാരികള്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായും, ചില വ്യാപാരികള്‍ വന്‍തോതില്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി സംഭരിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മിക്ക വ്യാപാര സ്ഥാപനങ്ങളും വില വിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നില്ലെന്നും വില പ്രദര്‍ശിപ്പിച്ച സ്ഥാപനങ്ങളില്‍ അതില്‍ പറഞ്ഞിരിക്കുന്ന വിലയേക്കാള്‍ കൂടുതല്‍ തുകയാണ് ഈടാക്കുന്നതെന്നും വിജിലന്‍സ് കണ്ടെത്തി.
ഇക്കാലയളവില്‍ വിവിധ ജില്ലകളിലായി നടത്തിയ 12749 പരിശോധനകളാണ് ക്രമക്കേടുകള്‍ കണ്ടെത്തിയ 5631 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. തിരുവനന്തപുരം 1587, കോട്ടയം 447, കൊല്ലം 441, എറണാകുളം 426, കോഴിക്കോട് 385, ആലപ്പുഴ 364 , പത്തനംതിട്ട 350, പാലക്കാട് 321 , ഇടുക്കി 301, മലപ്പുറം 278, കാസര്‍കോട് 249, തൃശൂര്‍ 247, കണ്ണൂര്‍ 162, വയനാട് 73 എന്നിങ്ങനെയാണ് നടപടി സ്വീകരിച്ച കടകളുടെ ജില്ല തിരിച്ചുള്ള വിവരം. വരും ദിവസങ്ങളിലും സംസ്ഥാനമൊട്ടാകെ പരിശോധനകള്‍ തുടരുമെന്ന് വിജിലന്‍സ് ഡയരക്ടര്‍ അനില്‍ കാന്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."