ജില്ലയിലെ ബാങ്കുകളില്‍ മെയ് ഒന്നുമുതല്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍
കൊല്ലം: ജില്ലയിലെ എല്ലാ പൊതുമേഖലാ ബാങ്കുകളിലും മെയ് ഒന്നു മുതല്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. മിത്ര റ്റിയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന ബാങ്ക് പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. പ്ലാസ്റ്റിക്ക് പേപ്പര്‍ പ്ലേറ്റുകള്‍, കപ്പുകള്‍, വെള്ളക്കുപ്പികള്‍, ഫ്ളക്സ് ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ ബാങ്കുകളിലും ബാങ്കുകള്‍ നടത്തുന്ന ചടങ്ങുകളിലും ഉപയോഗിക്കില്ല. പ്ലാസ്റ്റിക്കിന്റെ ബദല്‍ ഉല്പന്നങ്ങളായ തുണിസഞ്ചികള്‍, പേപ്പര്‍ ബാഗുകള്‍ തുടങ്ങിയവ നിര്‍മിക്കുന്ന സ്വയംതൊഴില്‍ സംരംഭകര്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ മാനദണ്ഡങ്ങളനുസരിച്ച് വായ്പ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കും.
ഹരിത ചട്ടങ്ങള്‍ ജില്ലയില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴുകി ഉപയോഗിക്കാവുന്ന സ്റ്റീല്‍, കളിമണ്‍ പാത്രങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന സ്വയംതൊഴില്‍ സംരംഭകരെ തദ്ദേശസ്ഥാപനങ്ങള്‍ മുഖേന കണ്ടെത്തിയാല്‍ അവര്‍ക്കും പിന്തുണ നല്‍കാമെന്ന് ബാങ്ക് പ്രതിനിധികള്‍ അറിയിച്ചു.
ഇതിനായി താഴെ തട്ടിലുള്ള ബാങ്കുകള്‍ക്ക് ലീഡ് ബാങ്ക് വഴി നിര്‍ദേശം നല്‍കുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ എ പത്മകുമാര്‍ പറഞ്ഞു. ലീഡ് ബാങ്ക് വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച് ബാങ്ക് മാനേജര്‍മാരോട് ജില്ലാ ശുചിത്വ മിഷന് വിശദീകരിക്കുമെന്ന് ശുചിത്വമിഷന് കോഓര്‍ഡിനേറ്റര്‍ ജി കൃഷ്ണകുമാര്‍ അറിയിച്ചു. സബ് കലക്ടര്‍ ഡോ. എസ് ചിത്ര, ഇന്‍ഡ്യന്‍ ബാങ്ക് സോണല്‍ മാനേജര്‍ എസ് സുന്ദര്‍രാജ്, നബാര്‍ഡ് എ.ജി.എം റെജി വര്‍ഗീസ് യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."