HOME
DETAILS

നിലപാട് വിടാതെ മാണിയും ജോസഫും; യു.ഡി.എഫിന് തലവേദന

  
backup
March 13 2019 | 18:03 PM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%be%e0%b4%a4%e0%b5%86-%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%9c

 

തിരുവനന്തപുരം: കെ.എം മാണിയും പി.ജെ ജോസഫും സീറ്റ് തര്‍ക്കം തുടരുന്നത് യു.ഡി.എഫിന് തലവേദനയായി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. വിഷയം തല്‍ക്കാലത്തേക്കെങ്കിലും പരിഹരിക്കുന്നതിനുള്ള ഫോര്‍മുലയ്ക്കാണ് ശ്രമം.
ഇന്നലെ രാവിലെ ജോസഫുമായി രമേശ് ചെന്നിത്തല കന്റോണ്‍മെന്റ് ഹൗസില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി ജോസഫ് കണ്ടു. ഇതിനുശേഷം ഉമ്മന്‍ചാണ്ടി ചെന്നിത്തലയുമായി ചര്‍ച്ച നടത്തി. മുല്ലപ്പള്ളിയും ചര്‍ച്ചയില്‍ പങ്കെടുത്തു.


ചര്‍ച്ചയ്ക്കിടെ ടി.യു കുരുവിള, മോന്‍സ് ജോസഫ് എന്നിവര്‍ക്കൊപ്പം ജോസഫ് വീണ്ടുമെത്തി. ഇവര്‍ക്ക് പറയാനുള്ളത് രണ്ടു മണിക്കൂറിലധികം കോണ്‍ഗ്രസ് നേതാക്കള്‍ കേട്ടു. തര്‍ക്കം പരിഹരിക്കാന്‍ ജോസഫ് ഉപാധികള്‍ വച്ചു.
ലോക്‌സഭാ സീറ്റ് ലഭിച്ചില്ലെങ്കിലും തല്‍ക്കാലം പാര്‍ട്ടിയില്‍ തുടരാം. എപ്പോള്‍ പാര്‍ട്ടി വിടേണ്ട സാഹചര്യം വന്നാലും യു.ഡി.എഫില്‍ നില്‍ക്കാന്‍ ഇടംകിട്ടണം. കോട്ടയത്ത് സ്ഥാനാര്‍ഥി തോറ്റാല്‍ തനിക്കൊപ്പമുള്ളവരെ കുറ്റപ്പെടുത്തരുത്. മാണിയും മകനുമായും കോണ്‍ഗ്രസ് ചര്‍ച്ചനടത്തണമെന്നും ആവശ്യപ്പെട്ട ജോസഫ്, എല്‍.ഡി.എഫിലേക്ക് പോകാന്‍ അനുവദിക്കാത്തതിന്റെ പകരംവീട്ടുകയാണ് മാണിയെന്നും ആരോപിച്ചു.


മാണിയുമായും ജോസ് കെ.മാണിയുമായും ചര്‍ച്ച നടത്തുമെന്ന് ചെന്നിത്തല പ്രതികരിച്ചു. ഏതായാലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിന് സീറ്റ് ലഭിക്കില്ലെന്നും ജോസഫ് മത്സരിക്കില്ലെന്നും ഏറക്കുറേ ഉറപ്പായിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago