കുലശേഖരപുരം ഗ്രാമപഞ്ചായത്തിന് വീണ്ടും ദേശീയ അവാര്‍ഡ്
കരുനാഗപ്പള്ളി: കേന്ദ്രസര്‍ക്കാരിന്റെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള 2015-16 വര്‍ഷത്തെ ശാക്തീകരണ്‍ പുരസ്‌കാരം വീണ്ടും കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്. ഏപ്രില്‍ 24 ന് ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖാകൃഷ്ണകുമാറിന് അവാര്‍ഡ് സമ്മാനിക്കും. ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് അവാര്‍ഡ് തുക.
ഈ സമയത്തെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിലവിലെ കുന്നത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി എ. നാസറുദ്ദീന്‍ ആയിരുന്നു. 2014-15 ലെ ദേശീയ അവാര്‍ഡും കുലശേഖരപുരം ഗ്രാമപഞ്ചായത്ത് നേടിയിരുന്നു. പൊതുജനങ്ങള്‍ക്ക് ഗുണമേന്മയുള്ള സേവനം നല്‍കുന്നതടക്കമുള്ള പഞ്ചായത്തിന്റെ പ്രവര്‍ത്തന വിലയിരുത്തലിനായിരുന്നു അവാര്‍ഡ് നല്‍കിയിരുന്നത്. കേന്ദ്ര പഞ്ചായത്ത്‌രാജ് വകുപ്പില്‍ നിന്നു പ്രത്യേക സംഘം പഞ്ചായത്തിലെത്തി പരിശോധന നടത്തിയിരുന്നു. റവന്യൂ വരുമാനത്തിലും വര്‍ധനവുണ്ടായി.
ഇത് പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. തനത് വരുമാനം സ്വരൂപിച്ച് റോഡടക്കമുള്ള വികസനത്തിന് സമര്‍ഥമായി ഉപയോഗിച്ചതും നേട്ടമായി. 2011-12 മുതല്‍ 2015-16 വരെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള ജില്ലാ സംസ്ഥാന അവാര്‍ഡുകള്‍ കുലശേഖരപുരം പഞ്ചായത്ത് നേടിയിരുന്നു.
തുടര്‍ച്ചയായി അഞ്ചുവര്‍ഷം മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്കുള്ള പുരസ്‌കാരവും നാസറുദ്ദീനായിരുന്നു. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥ സംഘവും പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനെത്തിയിരുന്നു.
വിവിധ മേഖലകളില്‍ സമഗ്രമായി നടപ്പിലാക്കിയ മാതൃകാപദ്ധതികളും കാര്‍ഷികമേഖലയിലെ നൂതനപദ്ധതികള്‍, കരകൃഷി, സമഗ്രപചച്ചക്കറി, ഫലവര്‍ഷ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, വെളിച്ചെണ്ണ നിര്‍മാണ യൂനിറ്റ്, ഗ്രോബാഗ് കൃഷി, വാഴകൃഷി എന്നിവ വഴി ജൈവഗ്രാമപഞ്ചായത്തായി കുലശേഖരപുരം മാറി.
മികച്ച കാര്‍ഷിക കര്‍മ സേനാ അവാര്‍ഡ്, പാലിയേറ്റീവ് കെയര്‍ പദ്ധതി, ആരോഗ്യരംഗത്തും മൃഗസംരക്ഷണ മേഖലയിലും നടപ്പിലാക്കിയ പദ്ധിതകളാണ് ദേശീയ അവാര്‍ഡ് മുത്തമിടാന്‍ സഹായിച്ചത്.
കെട്ടിടനികുതികള്‍, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ നൂറ് ശതമാനം പിടിച്ചെടുത്ത പഞ്ചായത്തെന്ന ഖ്യാതിയും കുലശേഖരപുരത്തിനാണ്. മികച്ച ഫ്രണ്ട് ഓഫിസ് പ്രവര്‍ത്തനങ്ങളിലും ഡിജിറ്റലൈസ് ഓഫിസ്, ആധുനിക റെക്കോഡ് റൂം തുടങ്ങിയവും കുലശേഖരപുരം പഞ്ചായത്ത് നടപ്പിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."