HOME
DETAILS
MAL
പഞ്ചായത്തോഫിസിനു മുന്പില് ധര്‍ണ നടത്തി
backup
April 12 2017 | 20:04 PM
കാഞ്ഞിരംകുളം: കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തില്‍ അഴിമതി നടക്കുന്നതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.രാജേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ ജമീല പ്രകാശം നടപ്പാക്കാന്‍ ശ്രമിച്ച പൊട്ടക്കുളം പദ്ധതി അട്ടിമറിക്കാന്‍ ശ്രമമുണ്ടായതായി രാജേന്ദ്രകുമാര്‍ ആരോപിച്ചു. മേഖലാ പ്രസിഡന്റ് എസ്.അജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുര്‍ജിത്ത്, കെ.കെ.വിജയന്, വി.അനൂപ്, പി.സുരേഷ്കുമാര്‍, ടി.പ്രഭാകരന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."