HOME
DETAILS
MAL
'കെ.എം ഷാജഹാനെ ജയിലിലടച്ച സംഭവത്തില്‍ വി.എസ് നിലപാട് വ്യക്തമാക്കണം'
backup
April 12 2017 | 20:04 PM
തിരുവനന്തപുരം: മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാനെതിരെ ഗൂഡാലോചന ഉള്‍പ്പടെയുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ച സംഭവത്തില്‍ മൗനം വെടിഞ്ഞ വി.എസ് നിലപാട് വ്യക്തമാക്കണമെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്റെ പരിവേഷമാണ് കേരള സമൂഹം ഷാജഹാന് നല്‍കിയിട്ടുള്ളത്.
പൊലിസ് ആസ്ഥാനത്തിന് സമീപം ഒരു സംഘര്‍ഷം നടക്കുമ്പോള്‍ അതു നോക്കിനിന്നതിന്റെ പേരില്‍ ഷാജഹാനെതിരെ ഗൂഡാലോചന കുറ്റം ചുമത്താന്‍ പ്രാകൃത മനസുകള്‍ക്കേ കഴിയൂ. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്നങ്ങളുടെ പേരില്‍ പ്രതികാരബുദ്ധിയോടെ ഷാജഹനോട് പെരുമാറുന്നത് പിണറായിയെപ്പോലെയുള്ളവര്ക്കു ഭൂഷണമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."