കെ.എസ്.ഐ.ഇക്ക് ഒരു കോടിയുടെ നഷ്ടം
കൊണ്ടോട്ടി: നിപാ വൈറസ് മൂലം ഗള്‍ഫിലേക്കുളള കാര്‍ഗോ കയറ്റുമതി നിലച്ചത് വഴി കേരള സ്റ്റേറ്റ് ഇന്സ്ട്രിയില് എന്റര്‍ പ്രൈസസിന്(കെ.എസ്.ഐ.ഇ)ഒരുകോടിക്ക് മുകളില്‍ നഷ്ടം.കഴിഞ്ഞ മെയ് 28 മുതലാണ് നിപാ വൈറസ് മൂലം ഗള്‍ഫിലേക്കുള്ള കാര്‍ഗോ കയറ്റുമതി പൂര്‍ണമായും നിലച്ചത്.
കരിപ്പൂര്‍,തിരുവനന്തപുരം വിമാനത്താവളങ്ങളിലാണ് കെ.എസ്.ഐ.ഇ കാര്‍ഗോ കയറ്റുമതിക്ക് നേതൃത്വം നല്‍കുന്നത്.
കരിപ്പൂരില്‍ ദിനേന 55 ടണ്‍ കാര്‍ഗോയും തിരുവനന്തപുരത്ത് നിന്ന് 60 ടണ്‍ കാര്‍ഗോയും കയറ്റുമതി ചെയ്യുന്നുണ്ട്. കേരളത്തില്‍ നിന്ന് പഴം-പച്ചക്കറികളാണ് കൂടുതലായും കയറ്റുമതി ചെയ്തിരുന്നത്. ഒരു കിലോ കാര്‍ഗോ ഗള്‍ഫിലേക്ക് കയറ്റി അയക്കുന്നത് വഴി സ്ക്രീനിങ് നിരക്ക് വഴി കെ.എസ്.ഐ.ഇക്ക് 2 രൂപ 20 പൈസയാണ് ലഭിക്കുക. കാര്‍ഗോ നിയന്ത്രണം വന്നതോടെ മസ്കത്തിലേക്ക് മാത്രമാണ് കയറ്റുമതിയുളളത്. ദിനേന രണ്ടു വിമാനത്താവളങ്ങളിലും കൂടി കെ.എസ്.ഐക്ക് മൂന്ന് ലക്ഷത്തിന്റെ വരുമാനമാണ് നഷ്ടമാവുന്നത്. കേരളത്തില്‍ നിന്ന് യു.എ.ഇയിലേക്കാണ് കൂടുതല്‍ കാര്‍ഗോ കയറ്റിഅയക്കുന്നത്.ബഹ്റൈന്‍,സഊദി, കുവൈറ്റ്, ദോഹ തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്.
ബഹ്റൈനും,കുവൈത്തുമാണ് ആദ്യം കേരളത്തിലെ കാര്‍ഗോക്ക് വിലക്കിട്ടത്.
പിന്നീട് യു.എ.ഇയും നിയന്ത്രണമേര്‍പ്പെടുത്തിയതോടെ കയറ്റുമതി 10 മുതല്‍ 18 വരെ ടണ്ണായി കുത്തനെ കുറഞ്ഞു. പെരുന്നാള്‍ സീസണില്‍ കാര്‍ഗോ നീക്കം നിലച്ചതോടെ കെ.എസ്.ഐ.ഇക്ക് വരുമാനം കുത്തനെ ഇടിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."