HOME
DETAILS
MAL
അതിഥി തൊഴിലാളികള്‍ക്കായി കൂടുതല്‍ ട്രെയിനുകളും ബസുകളും ഒരുക്കണം
backup
May 20 2020 | 03:05 AM
ന്യൂഡല്‍ഹി: രാജ്യത്ത് അതിഥിതൊഴിലാളികളുടെ പലായനം അനിയന്ത്രിതമായി തുടരുന്നതിനിടെ യാത്രാസൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കത്ത്.
തൊഴിലാളികള്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്നതിന് റെയില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട് അതത് ജില്ലാ അധികൃതര്‍ കൂടുതല്‍ ശ്രമിക് ട്രെയിനുകള്‍ ഒരുക്കണമെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കെഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.
ബസുകളുടെ എണ്ണവും വര്‍ധിപ്പിക്കണം. തൊഴിലാളികള്‍ കാല്‍നടയായി പലായനം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കിയിരിക്കണം. പലായനം ചെയ്യുന്ന റൂട്ടുകളില്‍ അവര്‍ക്കായി വിശ്രമ കേന്ദ്രങ്ങളൊരുക്കണം. അവിടെ ശുചീകരണ സൗകര്യങ്ങളും ഭക്ഷണവും ആരോഗ്യപരിരക്ഷാ സംവിധാനങ്ങളും ലഭ്യമാക്കണം.
സര്‍ക്കാര്‍ ഒരുക്കിയ വിശ്രമ സൗകര്യങ്ങളെക്കുറിച്ച് പലായനം ചെയ്യുന്നവരെ ജില്ലാ അധികൃതര്‍ അറിയിക്കണം. അതോടൊപ്പം അവര്‍ക്കായി ബസ്, ട്രെയിന്‍ സൗകര്യങ്ങള്‍ ഒരുക്കിയ കാര്യവും പുറപ്പെടുന്ന ബസ് സ്റ്റേഷന്‍, റയില്‍വേ സ്റ്റേഷന്‍ എന്നിവയുടെ വിവരങ്ങളും അവരെ അറിയിക്കണം. പലായനം ചെയ്യുന്നവരുടെ പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പറുകള്‍ എന്നിവ ശേഖരിച്ചു വയ്ക്കണം. പിന്നീട് അവരെ കണ്ടെത്താന്‍ ഇത് സഹായിക്കും. ഇതിനായി സന്നദ്ധ സംഘടനകളുടെ സേവനവും ഉപയോഗിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."